city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രിന്‍സിപ്പാളിനെ അപമാനിച്ചെന്ന ആരോപണം; എസ് എഫ് ഐ നെഹ്‌റു കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു

നീലേശ്വരം: (www.kasargodvartha.com 04.04.2018) പടന്നക്കാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പാള്‍ എം.വി. പുഷ്പജയുടെ യാത്രയയപ്പിനിടെ ചില വിദ്യാര്‍ഥികള്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന വാര്‍ത്ത സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തില്‍ എസ്.എഫ്.ഐ. നെഹ്‌റുകോളേജിന് മുന്നില്‍ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിന്‍ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു.

അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം എസ് എഫ് ഐ. അംഗീകരിക്കുന്നില്ലെന്നും പോസ്റ്റര്‍ എഴുതി വച്ച സംഭവത്തില്‍ എസ് എഫ് ഐ യുടെ പേരില്ല. വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ് പ്രിന്‍സിപ്പലിന്റെ ശ്രമമെങ്കില്‍ രാഷ്ട്രീയമായി തന്നെ എസ് എഫ് ഐ അതിനെ നേരിടുമെന്നും വിജിന്‍ പറഞ്ഞു. പടക്കം പൊട്ടിച്ച വിഷയത്തില്‍ രണ്ടു പേരാണ് ഉണ്ടായതെന്നാണ് പുഷ്പജ ടീച്ചര്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് എസ് എഫ് ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അനീസിനെതിരെ സസ്പന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഈ വിഷയത്തില്‍ കെ എസ് യു, എ ബി വി പി പ്രവര്‍ത്തകരുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നും വിജിന്‍ ചോദിച്ചു.

പ്രിന്‍സിപ്പാളിനെ അപമാനിച്ചെന്ന ആരോപണം; എസ് എഫ് ഐ നെഹ്‌റു കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു

ജില്ലാ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മഹേഷ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ സിന്റിക്കേറ്റംഗം പ്രൊഫ. വി. കുട്ട്യന്‍, കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എ. പവിത്രന്‍, അനില്‍കുമാര്‍ മുന്തിക്കോട്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Nileshwaram, news, SFI, College, Nehru-college, Principal, Abused, Allegation, Students Meeting, Allegation That Principal Had Abused; SFI Conducted Students Meeting

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia