city-gold-ad-for-blogger

ഉദ്ഘാടനത്തിനൊരുങ്ങി അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്; മുറികളുടെ ലേലം അടുത്തമാസം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2018) നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന അലാമിപ്പള്ളി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന്റെ മുറികളുടെ ലേലം അടുത്തമാസം ആദ്യം നടക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 160ഓളം മുറികളാണ് ബസ് സ്റ്റാന്റ് കെട്ടിടത്തിലുള്ളത്. ഇതില്‍ നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ച ശേഷം മറ്റു മുറികളാണ് ലേലം ചെയ്യുക.

കാഞ്ഞങ്ങാടിന് അനുവദിച്ച നിയമപഠന കേന്ദ്രം, ഷീ ലോഡ്ജ്, കെ എ സ് ഇ ബി, കെ എസ് എഫ് ഇ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ ആരംഭിക്കാന്‍ ധാരണയായിട്ടുണ്ട്. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളെക്കൂടി അലാമിപ്പള്ളി ബസ് സ്റ്റാന്റിലേക്ക് കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചതായി നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. വൈദ്യുതീകരണം പൂര്‍ത്തീകരിക്കുന്നതോടുകൂടി കടകളുടെ ലേലനടപടികള്‍ ആരംഭിക്കും. ഇലക്ട്രിക് പ്രവര്‍ത്തികള്‍ 90 ശതമാനവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കവാടവും കുളം നവീകരണവും പൂര്‍ത്തിയാകുന്നതോടു കൂടി ബസ് സ്റ്റാന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തിനൊരുങ്ങി അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്; മുറികളുടെ ലേലം അടുത്തമാസം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Kanhangad, Inauguration, News, Bus Stand, Minister, Alamippaly, Rooms, Alamippaly Bus Stand ready For Inauguration

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia