city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ അജ്മലിന്റെ ദുരൂഹ മരണം; കൊലപാതകമെന്ന് നാട്ടുകാര്‍, ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്:   (www.kasargodvartha.com 25.04.2018) ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിഷം അകത്ത് ചെന്ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അജ്മലി(26)ന്റെ മരണത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ 200ലധികം വരുന്ന നാട്ടുകാര്‍ പങ്കെടുത്തു. മരണം കൊലപാതകമാണെന്നും ആസൂത്രിതമായി യുവാവിന് എലിവിഷം നല്‍കുകയായിരുന്നുവെന്നുമാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. ഗള്‍ഫില്‍ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ചിത്താരി സ്വദേശിയായ യുവാവ് ക്രൂരമായി പീഡിപ്പിച്ചു വന്നതായി നാട്ടുകാരും ബന്ധുക്കളും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഗള്‍ഫില്‍ വെച്ച് തന്നെ അജ്മലിന് എലിവിഷം നല്‍കിയതായാണ് സംശയിക്കുന്നത്. അതേസമയം പീഡനത്തില്‍ മനംനൊന്ത് അജ്മല്‍ സ്വയം വിഷം കഴിക്കുകയായിരുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മരണത്തിനുത്തരവാദികള്‍ ഗള്‍ഫിലെ കടയുടമകളായ ചിത്താരി സ്വദേശിയും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അണങ്കൂര്‍ സ്വദേശിയുമാണെന്നാണ് ആരോപണം. അജ്മല്‍ സ്വയം വിഷം കഴിക്കാന്‍ സാധ്യതയില്ലെന്നും യുവാവിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വമോ അല്ലെങ്കില്‍ ഭക്ഷണത്തിലോ മറ്റോ വിഷം നല്‍കുകയായിരുന്നുവെന്ന സംശയമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. നിര്‍ധന കുടുംബാംഗമാണ്. വീട്ടില്‍ മാതാവും അഞ്ച് സഹോദരങ്ങളുമാണുള്ളത്. ഇവരില്‍ ഒരു സഹോദരനും സഹോദരിക്കും മാനസീക ശാരീരിക അവശതയുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടമായത്.

ഗള്‍ഫില്‍ നിന്നും രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ അജ്മലിന്റെ ദുരൂഹ മരണം; കൊലപാതകമെന്ന് നാട്ടുകാര്‍, ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്‌റസാ പരിസരത്ത് നടന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ തദ്ബീര്‍ ബി എച്ച് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി ടി അഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. ബി എച്ച് അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. മന്‍സൂര്‍ കുരിക്കള്‍ വിഷയാവതരണം  നടത്തി. പഞ്ചായത്ത് മെമ്പര്‍ സജിത രാമകൃഷ്ണന്‍, എബി മുനീര്‍, പി രാജന്‍, ഷഫീഖ് നസ്‌റുള്ള, ബാഷ മണല്‍ എന്നിവര്‍ സംസാരിച്ചു.

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി സി ടി അഹമ്മദലി (ചെയര്‍മാന്‍), മന്‍സൂര്‍ കുരിക്കള്‍, സീസണ്‍ ഹമീദ്, ബാഷ മണല്‍(വൈസ് ചെയര്‍മാന്‍മാര്‍) ഷഫീഖ് (നസ്‌റുള്ള കണ്‍വീനര്‍), ബി എച്ച് അബ്ദുല്‍ ഖാദര്‍, സഫറുള്ള സി എം, ഷാഹിദ് സി എല്‍ (ജോയിന്‍ കണ്‍വീനര്‍മാര്‍), ബി എച്ച് അബൂബക്കര്‍ സിദ്ദീഖ്് (ട്രഷറര്‍) അംഗങ്ങളായി എബി മുനീര്‍, പി കെ രാജന്‍, സജിത രാമകൃഷ്ണന്‍, ഷാസിയ സി എം, നാസര്‍ കുരിക്കള്‍, ബദറുല്‍ മുനീര്‍, ശംസു ചിറക്കല്‍, പി എം അബ്ദുല്ല, ലത്തീഫ് കളരിക്കാല്‍, അമീര്‍ പാലോത്ത്, അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍ ആലിച്ചേരി, നിസാര്‍ എല്‍ ടി, താജുദ്ദീന്‍ എ എ, കെ ടി നിയാസ്, റഹ് മത്തുള്ള, തദ്ബീര്‍ ബി എച്ച് സുല്‍വാന്‍ കല്ലുവളപ്പില്‍ എന്നിവരേയും തെരെഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Chemnad, Kasaragod, Kerala, News, Action Committee, Death, Natives, Ajmal, Ajmal's death; action committee formed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia