അജാനൂരിലെയും പരിസരങ്ങളിലെയും സംഘര്‍ഷം: അക്രമികള്‍ക്കെതിരെ കര്‍ശന നടപടി
Feb 15, 2016, 17:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/02/2016) അജാനൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും അക്രമികള്‍ക്കതെിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാഞ്ഞങ്ങാട് ഗവ.ഗസ്റ്റ് ഹൗസില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി യോഗം തീരുമാനിച്ചു. അതിക്രമങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളില്‍ കനത്ത പോലീസ് സുരക്ഷ എര്‍പ്പെടുത്തും. കേസില്‍ ഉള്‍പെട്ട മുഴുവന്‍ പ്രതികള്‍ക്കെതിരെയും മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും.
സ്ത്രീകളും കുട്ടികളും ഉറങ്ങിക്കിടക്കുന്ന വീടുകള്‍ അക്രമിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു യോഗം ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി കെ. ഹരിശ്ചന്ദ്രനായിക്ക്, സിഐ യു. പ്രേമന്‍, എസ്.ഐ കെ. ബിജുലാല്‍, അജാനൂര്‍ പഞ്ചായത്തു പ്രസിഡണ്ട് പി. ദാമോദരന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.കെ നാരായണന്‍, എരിയാസെക്രട്ടറി പി. നാരായണന്‍, പി.കെ കണ്ണന്‍, എം. ബാലകൃഷ്ണന്‍, കാറ്റാടി കുമാരന്‍, എം.വി നാരായണന്‍, രതീഷ് പൊയ്യക്കര, ഡോ. സി.കെ നാരായണന്‍, (സിപിഎം) ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, എം. കുഞ്ഞികൃഷ്ണന്‍, അഡ്വ. പി.കെ ചന്ദ്രശേഖരന്‍, പി.വി സുരേഷ് (കോണ്‍ഗ്രസ്), വേലായുധന്‍ കൊളവയല്‍, ഇ. കൃഷ്ണന്‍, എസ്.കെ കുട്ടന്‍, (ബിജെപി), എം.പി ജാഫര്‍ (മുസ്ലിം ലീഗ്) എന്നിവര്‍ പങ്കെടുത്തു.
Related News: അജാനൂര്‍ പൊയ്യക്കരയില്‍ സിപിഎം - ബിജെപി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു
Keywords : Ajanur, Kanhangad, Clash, Meeting, Kasaragod, CPM, BJP.