city-gold-ad-for-blogger

അജാനൂര്‍ പൊയ്യക്കരയില്‍ സിപിഎം - ബിജെപി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/02/2016) അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈകിട്ടോടെ വ്യാപകമായ സംഘര്‍ഷം ഉടലെടുത്തു. സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. വൈകിട്ട് ആറ് മണിയോടെ പൊയ്യക്കരയില്‍ പത്തോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇവിടെ വെച്ച് കുത്തേറ്റ പൊയ്യക്കരയിലെ ബാലകൃഷ്ണന്റെ മകന്‍ ബജേഷി (23) നെയും, കൊളവയലിലെ രമേശന്റെ മകന്‍ ഷൈജുവിനെയും (29) കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരോടെപ്പം അക്രമത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഇട്ടമ്മലിലെ ബാബുവിന്റെ മകന്‍ ശ്രീരാഗ്, കൊളവയലിലെ സുരേഷിന്റെ മകന്‍ സുജേഷ് എന്നിവരെയും മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.  www.kasargodvartha.com

ഇതിന്റെ തുടര്‍ച്ചയായി പൊയ്യക്കരയില്‍ ബിജെപി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായും പരാതിയുണ്ട്. കൊളവയലിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ ലക്ഷ്മണനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. ലക്ഷ്മണനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ ഏതാനും ബിജെപി പ്രവര്‍ത്തകരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  www.kasargodvartha.com

ഇതിനിടയില്‍ രാവണീശ്വരത്തും, മുക്കൂടും, ഇട്ടമ്മലിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. രാവണീശ്വരത്ത് അക്രമത്തില്‍ പരിക്കേറ്റ സുനില്‍ ദേവ് (22), സുജിത്ത് (27) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം ഉടലെടുത്തതോടെ കാഞ്ഞങ്ങാട് സി.ഐ യു. പ്രേമന്റെയും എസ്.ഐ ബിജുലാലിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.  www.kasargodvartha.com

സംഘര്‍ഷത്തെ തുടര്‍ന്ന് മന്‍സൂര്‍ ആശുപത്രിക്ക് സമീപം നിരവധി പേര്‍ തടിച്ചുകൂടിയതോടെ ഗതാഗത സ്തംഭനവും ഉണ്ടായി.

അജാനൂര്‍ പൊയ്യക്കരയില്‍ സിപിഎം - ബിജെപി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു

Keywords : Kanhangad, Clash, Ajanur, Police, CPM, BJP, Injured, Hospital, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia