ചട്ടഞ്ചാലിലെ 'വാഹനങ്ങളുടെ ശവപ്പറമ്പിനെതിരെ' ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ചൊവ്വാഴ്ച
May 30, 2016, 18:25 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 30.05.2016) ചട്ടഞ്ചാലില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി മാറിയ പോലീസ് പിടികൂടി സൂക്ഷിച്ച വാഹനങ്ങളുടെ ശവപ്പറമ്പിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ നടക്കും.
രണ്ട് തവണ വാഹനങ്ങളുടെ ഈ ശവപ്പറമ്പിന് തീപിടിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് തീ പരിസരത്താകെ ആളിപ്പടരാതിരുന്നത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് ദുരന്തം ഒഴിവായത്. ബേക്കല്‍ പോലീസ് പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വിശാലമായ പറമ്പില്‍ കൂട്ടിയിട്ടിരിക്കുന്നത്. നേരത്തെ ബേക്കല്‍ പോലീസ് സ്‌റ്റേഷന് സമീപം സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കെ എസ് ടി പി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായാണ് ചട്ടഞ്ചാലിലേക്ക് മാറ്റിയത്. ഇതുകൂടാതെ മറ്റു പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പിടികൂടിയ വാഹനങ്ങളും ചട്ടഞ്ചാലിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇവിടെ സാമൂഹിക ദ്രോഹികളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി മാറിയിരിക്കുകയാണന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാവുന്ന തീ പിടുത്തത്തിലൂടെ അന്തരീക്ഷം മലിനീകരണമാവുകയും കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പോലും പിടിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. മഴക്കാലത്ത് വെള്ളം കെട്ടികിടക്കുന്നതിനാല്‍ സാംക്രമിക രോഗങ്ങളും ഇഴജന്തുക്കളുടെ ശല്ല്യവും ഉണ്ടാവുന്നതിനാല്‍ സ്‌കൂളിലേക്കും മദ്രസയിലേക്കും ഇതുവഴി കടന്നുപോകുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയത്തിലേക്ക് പോവുന്ന ആളുകള്‍ക്കും ദുരിതമായി തീരുന്നു.
ഇതോടെയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം ആരംഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന സമര പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ പാദൂര്‍ അധ്യക്ഷത വഹിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ടി വി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സുഫൈജ അബൂബക്കര്‍, ടി ഡി കബീര്‍, രാജു കലാഭവന്‍, രാമചന്ദ്രന്‍ സംസാരിക്കും. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ബി അഹ് മദലി നന്ദിയും പറയും.
Related News: ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി
Keywords: Chattanchal, Vehicles, Police Station, Janakiya Action Committee, Fire, Fire Force, Chattanchal Higher Secondary School, Captured, Deadly Diseases, Cancer, School, Madrasa.