city-gold-ad-for-blogger
Aster MIMS 10/10/2023

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി

ചട്ടഞ്ചാല്‍: (www.kasargodvartha.com 15.01.2015) ചട്ടഞ്ചാല്‍ സ്‌കൂളിന് സമീപത്ത് ബേക്കല്‍ പോലീസ് സൂക്ഷിച്ചിരുന്ന കാടുകയറിയ സ്ഥലത്ത് തീപിടിച്ചു. 25 ഓളം വാഹനങ്ങള്‍ക്ക് ഭാഗീകമായി തീപിടിച്ചു. കാസര്‍കോട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരേക്കറോളംവരുന്ന സ്ഥലത്തെ പുല്ലുകളും കാടുകളും കത്തിനശിച്ചു.

ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. തീ പെട്ടന്നുതന്നെ ഇവിടെ കൂട്ടിയിട്ടിരുന്ന വാഹനങ്ങളിലേക്കും പടരുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ് ഐയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞതിനാല്‍ വന്‍ നഷ്ടം ഒഴിവായി.

കാഞ്ഞങ്ങാട് നിന്നും കുറ്റിക്കോലില്‍നിന്നും ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടിരുന്നുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. 25 വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായി വിദ്യാനഗര്‍ പോലീസ് പറഞ്ഞു. കളക്ട്രേറ്റില്‍നിന്നും ഫയര്‍ഫോഴ്‌സിന് അടിയന്തിര നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു.

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി

ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന്' തീപിടിച്ചു; 25 വാഹനങ്ങള്‍ ഭാഗീകമായി കത്തി

Related News:
ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ്; എന്തിനാണ് കോടികള്‍ വിലയുള്ള വാഹനങ്ങള്‍ പാഴാക്കുന്നത്?

Keywords: Chattanchal, Fire Force, Kasaragod, Kerala, Fire in Chattanchal

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL