സ്വയം മുറിവേല്‍പിച്ച് കാസര്‍കോട്ട് വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
Oct 15, 2016, 14:33 IST
കാസര്‍കോട്: (www.kasargodvartha.com 15/10/2016) സ്വയം മുറിവേല്‍പിച്ച് കാസര്‍കോട്ട് വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പാറക്കട്ട സ്വദേശി സിദ്ദിഖി (20) നെയാണ് കേസന്വേഷിക്കുന്ന കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം മൂന്ന് ദിവസത്തേക്ക് കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വൈകിട്ട് 3.30 മണിയോടെ പ്രസ് ക്ലബ് ജംഗ്ഷന്‍ - ആനവാതുക്കല്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവെ ഓമ്‌നി വാനിലെത്തിയ ഒരു സംഘം ചെട്ടുംകുഴി ഹിദായത്ത്‌നഗര്‍ സ്വദേശിയും കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജോലിക്കാരനുമായ അസ്ഹറുദ്ദീനെ (24) വെട്ടിക്കൊല്ലാന്‍ശ്രമിച്ചുവെന്നാണ് കള്ളക്കഥ മെനിഞ്ഞത്.
ജില്ലാ പോലീസ് ചീഫ് അടക്കമുള്ളവര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ അസ്ഹറുദ്ദീന്റെ മൊഴി കളവാണെന്ന് തെളിയുകയും ഇവര്‍ക്കെതിരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. സിദ്ദിഖിന്റെ ബൈക്കിലാണ് ഇരുവരുമെത്തിയത്. ഇതിന് ശേഷം അസ്ഹറുദ്ദീന്റെ പുറത്ത് ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കിയത് രണ്ടാം പ്രതി സിദ്ദിഖാണെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് രണ്ടാം പ്രതി സിദ്ദിഖ് കോടതിയില്‍ കീഴടങ്ങിയതിനെതുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു.
കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നാട്ടില്‍ വിദ്വേഷം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് പോലീസ് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് ഒന്നാംപ്രതി അസ്ഹറുദ്ദീനെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കാറിലെത്തിയ സംഘം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ ആക്രമിച്ചു
കള്ളക്കഥയുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവം ആസൂത്രിത നാടകമെന്ന് പോലീസ്; കേസില്‍ വാദി പ്രതിയായി
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; അന്വേഷണം വഴിത്തിരിവില്‍
ജില്ലാ പോലീസ് ചീഫ് അടക്കമുള്ളവര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ അസ്ഹറുദ്ദീന്റെ മൊഴി കളവാണെന്ന് തെളിയുകയും ഇവര്‍ക്കെതിരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. സിദ്ദിഖിന്റെ ബൈക്കിലാണ് ഇരുവരുമെത്തിയത്. ഇതിന് ശേഷം അസ്ഹറുദ്ദീന്റെ പുറത്ത് ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കിയത് രണ്ടാം പ്രതി സിദ്ദിഖാണെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് രണ്ടാം പ്രതി സിദ്ദിഖ് കോടതിയില്‍ കീഴടങ്ങിയതിനെതുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു.
കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നാട്ടില്‍ വിദ്വേഷം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് പോലീസ് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് ഒന്നാംപ്രതി അസ്ഹറുദ്ദീനെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
Related News:
നഗരത്തിലെ കടയില്‍ കയറി ജീവനക്കാരനെ മര്‍ദിച്ചത് സ്വയം മുറിവേല്‍പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘംകാറിലെത്തിയ സംഘം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ ആക്രമിച്ചു
കള്ളക്കഥയുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവം ആസൂത്രിത നാടകമെന്ന് പോലീസ്; കേസില്‍ വാദി പ്രതിയായി
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; അന്വേഷണം വഴിത്തിരിവില്‍
Keywords: Kasaragod, Case, Police, Custody, Court, Kerala, Accused, Attack, Accused in Police custody