പണം തട്ടിപ്പ്; ഉമ്മയെയും മകളെയും ഹൈദരാബാദിലേക്ക് കൊണ്ടുപോയി
Jan 20, 2013, 18:12 IST
കാസര്‍കോട്: ഹൈദരാബാദിലെ ഡോക്ടറുടെ അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ഉമ്മയെയും മകളെയും ഹൈദരാബാദിലേക്ക് കൊണ്ടുപോയി. വിദ്യാനഗര്‍ ചാലയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന റിയാന(27), മാതാവ് സുഹറ(42) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് പോലീസ് ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദ് പോലീസ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ഇരുവരെയും ക്വാട്ടേഴ്‌സില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതിയുടെ അനുമതിയോടെയാണ് കേസിന്റെ വിശദമായ അന്വേഷണത്തിന് വേണ്ടി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.
ഹൈദരാബാദ് സിറ്റിയിലെ ദന്ത ഡോക്ടര്‍ സാംബി റെഡ്ഡിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആറുമാസം മുമ്പ് രണ്ട് തവണകളിലായി ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയ പ്രതികള്‍ പിന്നീട് അവിടെ നിന്നും സമര്‍ത്ഥമായി മുങ്ങുകയായിരുന്നു. നേഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ ഡോക്ടറില്‍ നിന്ന് പണം വാങ്ങിയത്. ഡോക്ടറുടെ ആശുപത്രിക്ക് സമീപം താമസിച്ച് വരവെയാണ് ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടത്. ഈ പരിചയം മുതലെടുത്താണ് പണം കൈക്കലാക്കിയത്.
ഡോക്ടറുടെ 5 ലക്ഷം തട്ടിയതിന് പിടിയിലായത് പര്‍ദ വിവാദനായികയും മാതാവും

Keywords: Money scam, Mother, Daughter, Police, Arrest, Vidyanagar, Kasaragod, Hyderabad, Doctor, Kerala, Malayalam news
Related news: