ആബിദ് വധക്കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ല; പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചേക്കും
Apr 7, 2015, 22:59 IST
കാസര്‍കോട്: (www.kasargodvartha.com 07/04/2015) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (24) എം.ജി. റോഡിലെ കടയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചേക്കും. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിലും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പായ 153 (എ) കുറ്റപത്രത്തില്‍ ഉള്‍പെടുത്താന്‍ ചീഫ് സെക്രട്ടറിയുടെ അനുമതി ആവശ്യമാണെന്നിരിക്കെ സര്‍ക്കാരില്‍നിന്നും അനുമതി ലഭിക്കാന്‍ വൈകുന്നതാണ് കുറ്റപത്രം സമര്‍പിക്കാന്‍ കാലതാമസമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആബിദിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സര്‍ക്കാറിന് അപേക്ഷ സമര്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലും തീരുമാനം വൈകുകയാണ്. പോലീസ് ഗവണ്‍മെന്റിനോട് അനുമതി ആവശ്യപ്പെടാന്‍ വൈകിയതാണ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ സാധിക്കാതിരുന്നതെന്നാണ് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നിന്റെ പ്രതികരണം. കാലതാമസം കൂടാതെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെങ്കില്‍ ഗവണ്‍മെന്റ് തലത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും എന്‍.എ. നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു. www.kasargodvartha.com
ആബിദ് വധക്കേസിന്റെ നിയമപരമായ എല്ലാ കാര്യങ്ങളും എസ്.ഡി.പി.ഐ. നേതൃത്വം ഇടപെട്ടാണ് ചെയ്തിരുന്നത്. എന്നാല്‍ 90 ദിവസത്തിനുള്ളില്‍തന്നെ കുറ്റപത്രം സമര്‍പിക്കുന്ന കാര്യത്തിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിലും എസ്.ഡി.പി.ഐ. നേതൃത്വം വേണ്ടത്ര കാര്യക്ഷമത പുലര്‍ത്തിയില്ലെന്ന ആക്ഷേപമാണ് നിലനില്‍ക്കുന്നത്. അതിനിടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിലും ചീഫ് സെക്രട്ടറിയില്‍ നിന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന കാര്യത്തിലും ആബിദിന്റെ ബന്ധുക്കള്‍ ചില ലീഗ് നേതാക്കളെ സമീപിച്ചതായി വിവരമുണ്ട്. എന്നാല്‍ അപ്പോഴേക്കും കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുപ്പിക്കുന്നതിനുള്ള സമയം വൈകിയിരുന്നു.
എസ്.ഡി.പി.ഐ. നേതൃത്വം ആബിദ് കേസില്‍ നിയമപരമായും മറ്റുമുള്ള സഹായം ചെയ്തുകൊടുക്കുന്നതില്‍ ലീഗ് നേതൃത്വത്തിനെ അടുപ്പിച്ചിരുന്നില്ല. ആബിദ് വധം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച എസ്.ഡി.പി.ഐ. കേസിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധപുലര്‍ത്തിയില്ലെന്ന് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആബിദിന്റെ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. അതുകൊണ്ടുതന്നെയാണ് കുറ്റപത്രം സമര്‍പിക്കുന്ന കാര്യത്തിലുണ്ടായിട്ടുള്ള വീഴ്ചയെന്നും ലീഗ് കേന്ദ്രങ്ങള്‍ പറയുന്നു. www.kasargodvartha.com
കേസിന്റെ കുറ്റപത്രം തയ്യാറാക്കി പബ്ലിക്ക് പ്രോസിക്യൂട്ടറുമായി ചര്‍ച്ചചെയ്യുകയും പാളിച്ചകള്‍ തിരുത്തുകയും ചെയ്യേണ്ടിവന്നതിനാലുമാണ് യഥാസമയം സര്‍ക്കാരിന്റെ അനുമതി തേടുന്ന കാര്യത്തിലുള്ള നടപടികള്‍ക്ക് കാലതാമസം നേരിട്ടതെന്ന് കാസര്‍കോട് എസ്.പി. ഡോ. ശ്രീനിവാസ് കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ആരെ നിയമിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളിലൊന്നും പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിയെന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ലെന്നും സാങ്കേതികമായ ചിലതടസങ്ങളും കുറ്റപത്രം വൈകുന്നതിന് കാരണമായിട്ടുണ്ടെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു. മുന്‍ എസ്.പിയാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. പുതിയ ആളായതിനാല്‍ കേസിനെകുറിച്ച് പഠിക്കാനും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേസില്‍ മൂന്ന് അപ്രധാനമായ പ്രതികളെമാത്രമാണ് ഇനി അറസ്റ്റുചെയ്യാനുള്ളതെന്നും കുറ്റപത്രം സമര്‍പിക്കുന്നതിന് ഇത് തടസമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സി.ഐ. പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അനുമതി കിട്ടിയാല്‍ പിറ്റേദിവസംതന്നെ കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നും പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണത്തിലോ പ്രതികളെ അറസ്റ്റുചെയ്യുന്നതിലോ തെളിവുകള്‍ ശേഖരിക്കുതന്നതിലോ മൊഴിയെടുക്കുന്നതിലോ ആയുധങ്ങള്‍ കണ്ടെടുക്കുന്നതിലോ കാലതാമസമൊന്നും ഉണ്ടായിട്ടില്ലെന്നും സി.ഐ. വ്യക്തമാക്കുന്നു. www.kasargodvartha.com
2014 ഡിസംബര്‍ 22ന് രാത്രിയിലാണ് എം.ജി. റോഡില്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള ജെ.ജെ. ഫര്‍ണിച്ചര്‍ കടയില്‍ സൈനുല്‍ ആബിദ് കുത്തേറ്റ് മരിച്ചത്. ബട്ടംപാറയിലെ കെ. മഹേഷ് (19), പെരിയടുക്കത്തെ ബട്ട്യന്‍ ഉദയന്‍ എന്ന ഉദയന്‍ (31), പന്നിപ്പാറയിലെ പ്രശാന്ത് (20), ബി.എം.എസ്. പ്രവര്‍ത്തകന്‍ ജെ.പി. കോളനിയിലെ അണ്ണു എന്ന വരുണ്‍കുമാര്‍ (27), ഉദയഗിരി ബട്ടംപാറയിലെ കടമ്പ് അനില്‍ എന്ന അനില്‍കുമാര്‍ (24), അടുക്കത്ത്ബയല്‍ ഭഗവതിനഗറിലെ ഹരീഷ് (27), അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷ് (26), കൊലയാളികളെ സഹായിച്ച ഉമ നേഴ്‌സിങ് ഹോമിനടുത്തെ ക്വാര്‍ട്ടേഴ്‌സിലെ അഭിഷേക് (24), അടുക്കത്ത് ബയലിലെ ആമ പ്രജിത്ത് എന്ന പ്രജിത്ത് (20), മീപ്പുഗിരി പാറക്കട്ടയിലെ കൃഷ്ണന്‍ (30), നഗരത്തിലെ ഹോണ്ട ബൈക്ക് ഷോറൂമിലെ ജീവനക്കാരന്‍ എരിയാല്‍ കൊറുവയലിലെ സച്ചു എന്ന കെ. സച്ചിന്‍ (22), മന്നിപ്പാടി ആലങ്കോട് കോളനിയിലെ വിജു എന്ന കെ. വിജേഷ് (24), ബീരന്ത്‌വയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്്‌ലു സ്വദേശി അക്ഷയ് റൈ (24), കേളുഗുഡയിലെ സംജ്രിത്തി (18), പെയിന്റിംഗ് തൊഴിലാളി പാറക്കട്ട മീപ്പുഗുരി അണങ്കൂര്‍ റോഡിലെ കൃഷ്ണ (30) തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.
ആബിദിനെ കൊല്ലാനുപയോഗിച്ച കത്തി കാസര്‍കോട് സബ്ജയിലിനടുത്തുള്ള ബാങ്കിന്റെയും സ്‌കൂളിന്റെയും സമീപത്തുനിന്നും പ്രതികള്‍ സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കറന്തക്കാടുള്ള അഗ്‌നിശമനസേന ഓഫീസിനടുത്തുള്ള കുന്നിന്‍ മുകളില്‍നിന്നും ചെരുപ്പ് എസ്‌വിടി റോഡില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കൂടാതെ പ്രതികള്‍ സഞ്ചരിച്ച മൂന്നാമത്തെ ബൈക്ക് ബീരന്ത് വയലിനടുത്തുനിന്നുമാണ് പോലീസ് കണ്ടെടുത്തത്. കേസിലെ പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ ചെങ്കള നാലാംമൈല്‍ പാണാര്‍കുളത്തുവെച്ച് കൊല്ലാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആബിദിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസില്‍ കൊല്ലപ്പെട്ട ആബിദും പ്രതിയായിരുന്നു.
Related News:
ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: മുഖ്യപ്രതികളായ രണ്ടുപേരെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്
ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര്‍ കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര്‍ ഉള്‍പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

Keywords : Accused, Police, SDPI, Muslim League, Kasaragod, Murder, Case, Accuse, Arrest, Police, Investigation, Zainul Abid, Abid Murder case, Abid murder case: Police could not submit charge sheet.
Advertisement: