city-gold-ad-for-blogger
Aster MIMS 10/10/2023

ആബിദ് വധം: മുഖ്യപ്രതികളായ രണ്ടുപേരെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 17.01.2015) എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദി (22) നെ കാസര്‍കോട് എം.ജി റോഡിലെ മുസ്ലിം ലീഗ് ജില്ലാ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബെഡ്‌സെന്ററില്‍ കയറി പിതാവിന്റെ മുമ്പില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന രണ്ട് മുഖ്യപ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി.

ബട്ടംപാറ സൂര്‍ളു സ്വദേശിയും തേപ്പ് പണിക്കാരനുമായ അനില്‍ കുമാര്‍ എന്ന കടമ്പ് അനി (24), ബി.എം.എസ്. പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ അണങ്കൂര്‍ ജെ.പി. കോളനിയിലെ വരുണ്‍ കുമാര്‍ എന്ന അണ്ണു (27) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സി.ഐ. പി.കെ. സുധാകരന്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്.

കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയാണ് വെള്ളിയാഴ്ച പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം സംബന്ധിച്ചും മറ്റു പ്രതികളൂടെ പങ്കിനെക്കുറിച്ചും കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് സി.ഐ പറഞ്ഞു.

കേസിലെ മറ്റൊരു പ്രതി ജ്യോതിഷിനെ നേരത്തെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്യലിന് ശേഷം തിരിച്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ഒത്താശ ചെയ്ത് കൊടുത്തതിലും പങ്കുള്ള ചിലരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

ഡിസംബര്‍ 22ന് രാത്രിയാണ് സൈനുല്‍ ആബിദിനെ ബെഡ്‌സെന്ററില്‍ കയറി പിതാവിന്റെ മടിയിലേക്ക് തല കുനിച്ച് നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്.
ആബിദ് വധം: മുഖ്യപ്രതികളായ രണ്ടുപേരെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്

  ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍

ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍

ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി

സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം

സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു


Keywords:  Kasaragod, Kerala, custody, Police, arrest, Accuse, court, Remand, Murder-case, Abid murder: 2 accused in police custody.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL