കാണാതായ ആദിയെ തിരിച്ചെത്തിച്ചത് നന്മയുടെ മാലാഖ
Oct 15, 2017, 18:06 IST
കാസർകോട്: (www.kasargodvartha.com 15.10.2017) തളങ്കരയില്‍ നിന്ന് കാണാതായി എറണാകുളത്ത് നിന്ന് കണ്ടെത്തിയ 12കാരന്‍ ആദി അബ്ദുല്ലയെ മാതാപിതാക്കള്‍ക്ക് തിരിച്ചു ലഭിച്ചത് നന്മയുടെ മാലാഖയിലൂടെ. മാനവികതയും കാരുണ്യവും ഉറവവറ്റാതെ നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുകയാണ് ഈ സംഭവം.
വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ രതീഷ് കൃഷ്ണ ട്രെയിനില്‍ കയറിയത്. കയറിയിരുന്നപ്പോള്‍ തന്നെ എതിര്‍വശത്തെ സീറ്റില്‍ ആദിയുണ്ടായിരുന്നു. അച്ഛനെവിടെയെന്ന് കുശലാന്വേഷണം നടത്തിയ രതീഷിനോട് പിറകിലെ കമ്പാര്‍ട്ടുമെന്റിലുണ്ടെന്ന് മറുപടി.
എറണാകുളത്തെത്തിയപ്പോള്‍ രതീഷിരുന്ന സീറ്റിലേക്ക് മാറി. എറണാകുളത്തെന്ന് പറഞ്ഞ കുട്ടിയോട് എറണാകുളത്തെവിടെയാണെന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി. 'നീ സത്യം പറ മോനേ.. വീടുവിട്ട് പിണങ്ങിവന്നതല്ലേ'..? എന്നു ചോദിച്ച രതീഷിനോട് ആദി നിഷ്‌കളങ്കനായി തലയാട്ടി.
കൂടെവരാന്‍ സമ്മതമാണെന്ന് പറഞ്ഞതോടെ രതീഷ് ആദിയെയും കൂട്ടി കൈക്ക് മേജര്‍ ഓപ്പറേഷന്‍ ചെയ്തുകിടക്കുന്ന ഭാര്യയെ കാണാന്‍ പോയി. കൂട്ടിന് തൃശൂരില്‍ പോലീസ് ഇന്‍സ്ട്രക്ട്‌റായ ഭാര്യയുടെ ഇളയമ്മയുടെ ഗൈഡന്‍സും. പിറ്റേ ദിവസം രാവിലെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് വന്ന് കുട്ടിയെ ഏറ്റുവാങ്ങി.
ജീവിതത്തിലെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കിടയിലും ഇത്തരം പുണ്യപ്രവര്‍ത്തികള്‍ക്ക് കാണിക്കുന്ന വലിയ മനസ്സിന് സല്യൂട്ട്. ആദിയുടെ കുടുംബവും, ആദിയെ കാണാതായതുമുതല്‍ മിസ്സിങ്ങ് പോസ്റ്റ് ഷെയര്‍ ചെയ്ത സന്മനസ്സുള്ളവരും ട്രയിനിലെ മാലാഖയ്ക്ക് ഹൃദ്യമായ ഒരായിരം സ്‌നേഹാഭിനന്ദനങ്ങള്‍ നേരുകയാണ്.
കടപ്പാട്: സോഷ്യല്‍ മീഡിയ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Featured, Kasaragod, Thalangara, Missing, Retuerned, Good Deed, Helpfulness, Radheesh Krishna, Vadakara, Train, Eranakulam, Police, Aadi handed over to family by angel of goodness.