ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതിയോട് ഒറ്റചോദ്യം
Jan 2, 2018, 18:01 IST
ബദിയടുക്ക: (www.kasargodvartha.com 02/01/2018) ബഹുമാനപ്പെട്ട ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും ഭരണസമിതിയോടും ചില ആശങ്കകള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കാര്യപ്രാപ്തിയോടെയുള്ള നടത്തിപ്പിന്റെ അഭാവത്തിലും ഭരണകാര്യങ്ങളിലെ ലാഘവസമീപനങ്ങളിലുമാണ് താഴെ കുറിക്കുന്ന ആശങ്കകളും വിമര്‍ശനങ്ങളും പിറവിയെടുക്കുന്നത്.
2015 ഡിസംബര്‍ മാസത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അടച്ചു പൂട്ടല്‍ വികസനമല്ലാതെ എന്ത് വികസനമാണ് നടപ്പിലാക്കിയത് എന്ന് വിശദീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അറിയാന്‍ വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ് സാര്‍
1) ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഒഴിപ്പിച്ച് ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചു പൂട്ടി
2) മേലെ ബസാറിലുണ്ടായിരുന്ന ബസ് വെയിറ്റിംഗ് ഷെഡ്ഡ് ആദ്യം കല്ല് കൊണ്ട് വച്ച് അടച്ചു. പിന്നീട് ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കി അതും പൊളിച്ചു
3) ടൗണില്‍ ഡിവൈഡറില്‍ കൂടി ഇരുവശങ്ങളിലേക്ക് മറികടന്നിരുന്നത്് കല്ലും ഇലക്ട്രിക്ക് പോസ്റ്റും വച്ച് അടപ്പിച്ചു
4) 25 ലക്ഷത്തില്‍പരം രൂപ ഖജനാവില്‍ നിന്നും ചെലവഴിച്ച് നിര്‍മിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒരിക്കലും തുറക്കാന്‍ കഴിയാത്ത തരത്തില്‍ അടച്ചു പൂട്ടി വച്ചിരിക്കുകയാണ്
5 ) രോഗികളും അംഗപരിമിതരുമായ പാവപ്പെട്ടവരുടെ ജീവിത മാര്‍ഗമായ പെട്ടിക്കടകള്‍ അടച്ചുപൂട്ടാന്‍ പുറപ്പെട്ടിരിക്കുകയാണിപ്പോള്‍...
ഇതല്ലാതെ എന്തങ്കിലും പദ്ധതികള്‍ നടപ്പിലാക്കിട്ടുണ്ടോ? ഇതെന്താ അടച്ചു പൂട്ടല്‍ പദ്ധതി നടപ്പിലാക്കുന്ന ഭരണ സമിതിയേണാ? ടൗണ്‍ പ്രദേശമാണെങ്കില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിച്ച് ജനം മൂക്കുപൊത്തി നടന്നു പോകേണ്ട അവസ്ഥയാണ് ഉള്ളത്.
ഇങ്ങനെ പോയാല്‍ ഇനി ബാക്കിയുളള മൂന്ന് വര്‍ഷം കൊണ്ട് ടൗണ്‍ തന്നെ ഇല്ലാതാവുമെന്നാണ് തോന്നുന്നത്. പഞ്ചായത്ത് ഓഫിസ് എങ്കിലും ബാക്കിയുണ്ടാവുമോ? അതും അടച്ചു പൂട്ടിയതിന് ശേഷമായിരിക്കുമൊ താഴെയിറങ്ങുന്നത് എന്നാണ് ജനങ്ങള്‍ക്ക് അറിയാന്‍ ഉള്ളത്. പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് ജന നന്മയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവിടെ കാണാന്‍ കഴിയുന്നത് ജനവിരുദ്ധ നയം നടപ്പിലാക്കുന്ന ഭരണ സമിതിയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. ആയതിനാല്‍ ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു.
(വികസന ആക്ഷന്‍ കമ്മിറ്റി ബദിയടുക്ക)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Badiyadukka, news, Panchayath, Development, Project, Question, A Question For Badiyadukka Panchayath Administrators