ജനറല്‍ ആശുപത്രിയിലെ കൊള്ളയടി: ശക്തമായ നടപടി സ്വീകരിക്കണം - എ അബ്ദുര്‍ റഹ് മാന്‍
Aug 4, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആദിവാസി യുവതിയോട് ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവം അത്യന്തം ക്രൂരതയും പ്രതിഷേധര്‍ഹവുമാണെന്നും ഇക്കാര്യം പരിശോധിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്നത് മൂലവും ആവശ്യമരുന്നുകളും പരിശോധകളും ലഭ്യമാകത്തതിനാലും ദിനംപ്രതി ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ആദിവാസി യുവതിക്ക് ചികിത്സ നിഷേധിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ രോഗികളോട് കൈക്കൂലി ആവശ്യപ്പെടുന്നതും പണം നല്‍കാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ല.
ആശുപത്രിയിലെ ദൈനദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പാവപ്പെട്ട രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച ജില്ലാ കലക്ടര്‍ ചെയര്‍മാനായിട്ടുള്ള ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ച് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ പോലും മതിയായ ചികിത്സ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.
ജനറല്‍ ആശുപത്രിയില്‍ ചില ഡോക്ടര്‍മാരും ജീവനക്കാരും ചികിത്സക്ക് കൈക്കൂലി ആവശ്യപ്പെടുന്ന സംഭവവും ആശുപത്രിയില്‍ ചികിത്സ ലഭ്യമാകാത്തതിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും പാവപ്പെട്ട രോഗികള്‍ക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Related News:
പോരായ്മകള്‍ വേണ്ടുവോളം, ഉള്ള ചികിത്സയ്ക്ക് കൈക്കൂലിയും നല്‍കണം; ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ തടഞ്ഞു
Keywords : A Abdul Rahman, Kasaragod, General Hospital, Treatment, Patient's, Doctor, Health, A Abdul Rahman needs action against General hospital issues