ബി ജെ പി ആക്രമണം മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങന്‍ കഴിയുന്നില്ല: എ അബ്ദുര്‍ റഹമാന്‍
Jun 8, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) ബി ജെ പി - സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ നിരന്തമായ ആക്രമണങ്ങള്‍ മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങന്‍ കഴിയുന്നില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍.
കഴിഞ്ഞ കുറേ നാളുകളായി യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ബി ജെ പി കൊലയാളി സംഘങ്ങള്‍ മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാസര്‍കോട് നഗരത്തിലും ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ്. റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനക്ക് പോവുന്ന വിശ്വാസികളെ തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നത്. കേളുഗുഡ്ഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കൊലപാതക കേസ്സുകളിലെ പ്രതികളായ സംഘങ്ങളാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്നും അബ്ദു റഹ് മാന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ആരംഭിച്ച അക്രമ സംഭവങ്ങളില്‍ ഇതിനകം ഒട്ടനവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചിലര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയുമാണ്. മധൂര്‍ പഞ്ചായത്തിനെ ബി ജെ പി സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ച് സംഘ് പരിവാര്‍ പ്രവര്‍ത്തകരല്ലാത്ത മറ്റാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതിനെ പോലീസ് നിസ്സാരമാക്കി തള്ളുന്നതു മൂലമാണ് സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത്. കഴിഞ്ഞ ദിവസം പഴയ ചൂരിയില്‍ കാഷിഫ് എന്ന യുവാവിനെയും കെ പി ആര്‍ റാവു റോഡില്‍ വെച്ച് ചെങ്കള നാലാം മൈല്‍ സ്വദേശി മുഹമ്മദ് അജ്മല്‍ ഷുഹൈബിനെയും വധിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ ഇതിനുധാഹരണങ്ങളാണ്.
അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ത്ത് നഗരത്തിലെ വ്യാപാര മേഖലയെ ക്ഷീണിപ്പിക്കാനുള്ള തല്പര കക്ഷികളുടെ ശ്രമവും ആക്രമങ്ങള്‍ക്ക് പിന്നിലുണ്ടന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമ സംഭവങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സാമൂഹ്യ ദ്രോഹികളുടെയും കൊലയാളി സംഘങ്ങളുടെയും ആക്രമങ്ങള്‍ മൂലം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത ജനങ്ങള്‍ സ്വയരക്ഷയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും അബ്ദുല്‍ റഹ് മാന്‍ പറഞ്ഞു.

Keywords: Kasaragod, Muslim League, Police, BJP, Madhur, Election, Youth, Social Criminal.