യുവാവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായി പരാതി
May 26, 2016, 11:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 26.05.2016) യുവാവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. നെല്ലിക്കുന്നിലെ ഗോവിന്ദന്റെ മകന്‍ മണികണ്ഠന്‍(38)നെയാണ് ഒരു സംഘം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. നാലംഗ സംഘം വഴിയില്‍ വെച്ച് മണികണ്ഠനെ വലിച്ചിഴച്ച് അടുത്തുള്ള വെള്ളക്കെട്ടിലേക്ക് കൊണ്ടുപോയി മുക്കുകയും തടയാന്‍ ചെന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മണികണ്ഠന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു
വെള്ളത്തില്‍ നിന്നും നീന്തി രക്ഷപ്പെട്ട മണികണ്ഠനെ സുഹൃത്തുക്കള്‍ പിന്നീട് വീട്ടിലെത്തിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Nellikunnu, Police, Wednesday, Case, Morning, Manikandan, Friends.