city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണബാങ്ക് അക്രമം: 3 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 06/01/2017) സി പി എം നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണബാങ്കിനുനേരെ കല്ലേറ് നടത്തിയതുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മൂന്ന് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലുവിലെ ഹരീഷ്, ഉളിയത്തടുക്കയിലെ മനോജ്കുമാര്‍, മഹേഷ് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പിയുടെ ഹര്‍ത്താല്‍ ദിവസമാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സഹകരണബാങ്കിനുനേരെ കല്ലേറുണ്ടായത്.

ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെ എന്‍ ജി ഒ യൂണിയന്റെ പതാക നശിപ്പിക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസിലും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതികളാണ്.

സഹകരണബാങ്ക് അക്രമം: 3 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെറുവത്തൂരില്‍ ബി ജെ പി നടത്തിയ പദയാത്രക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നത്. ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട്ടും പരിസരങ്ങളിലും സി പി എം ഓഫീസിനും കടകള്‍ക്കും നേരെ അക്രമങ്ങളും അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം ഇരുപതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൊത്തം കേസുകളിലായി അഞ്ഞൂറോളം പേരാണ് പ്രതികള്‍.

Related News:

കാസര്‍കോട്ട് സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് അടപ്പിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

Keywords: Kasaragod, Bank, Assault, Arrest, CPM, BJP, Police, Case, Complaint, 3 BJP workers arrested for attacking Co-operative bank.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia