ചെര്‍ക്കളയില്‍ പോലീസിനെ അക്രമിച്ച് ജീപ്പ് തകര്‍ത്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍
May 20, 2016, 13:30 IST
ചെര്‍ക്കള: (www.kasargodvartha.com 20/05/2016) ചെര്‍ക്കള: പോലീസിനു നേരെ അക്രമം നടത്തുകയും പോലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ടു പോലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കള കോളിക്കട്ടയിലെ മുഹമ്മദ് സല്‍മാന്‍(18), നെല്ലിക്കട്ട പൈക്ക ഹൗസിലെ അബ്ദുല്‍ നാസര്‍ (43) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Police, Assault, Arrest, Vehicles, Road, Bike, Injuared, Joy of Victory, Town.
വ്യാഴാഴ്ച വൈകിട്ട് ചെര്‍ക്കള ടൗണില്‍ വെച്ചാണ് സംഭവം നടന്നത്. ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നത് പൊലീസ് തടഞ്ഞതോടെയാണ് അക്രമം തുടങ്ങിയത്. അക്രമത്തില്‍ മൂന്ന് ജീപ്പുകള്‍ തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ അഞ്ചുപൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് 12 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.