Cannabis Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാചകപ്പുരയിലെ പച്ചക്കറി കൂമ്പാരത്തില്‍ നിന്നും രണ്ടേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി; സാധനങ്ങള്‍ എത്തിച്ച കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള ഗുഡ്സ് ഓടോറിക്ഷയെ തിരിച്ചറിഞ്ഞു
Sep 21, 2022, 17:59 IST
കണ്ണൂര്‍: (www.kasargodvartha.com) സെന്‍ട്രല്‍ ജയിലിലെ പാചകപ്പുരയിലെ പച്ചക്കറി കൂമ്പാരത്തില്‍ നിന്നും രണ്ടേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടിയതോടെ പച്ചക്കറി എത്തിച്ച കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള ഗുഡ്സ് ഓടോറിക്ഷയെ തിരിച്ചറിഞ്ഞു. പാകറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. ജയില്‍ അധികൃതരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറയില്‍ നിന്നാണ് പച്ചക്കറി കൊണ്ടുപോകുന്ന ഗുഡ്സ് ഓടോറിക്ഷ തിരിച്ചറിഞ്ഞത്.
വാഹനത്തില്‍ നിന്നും ഡ്രൈവര്‍ പുറത്തിറങ്ങാതെ ക്യാബിനിലിരുന്ന് ചുറ്റും നിരീക്ഷിക്കുന്ന ചിത്രം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദൃശ്യത്തില്‍ നിന്നും ഡ്രൈവറെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്കാണ് പാചക പുരയിലെ പച്ചക്കറി കൂമ്പാരത്തില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ജയിലിലെ തടവുകാര്‍ക്ക് കഞ്ചാവ് എത്തിച്ച് ലക്ഷങ്ങള്‍ വാരുന്ന സംഘമാണ് കഞ്ചാവ് കടത്തലിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് ആര്‍ സാജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുറത്തുനിന്ന് കഞ്ചാവും മറ്റ് ലഹരി പദാര്‍ഥങ്ങളും സ്ഥിരമായി എത്തുന്നതില്‍ കര്‍ശന പരിശോധന ഉണ്ടാവാത്തതാണ് സംഘങ്ങള്‍ക്ക് തുണയാവുന്നതെന്നും ആക്ഷേപമുണ്ട്. ജയിലില്‍ തടവുകാര്‍ക്ക് വേണ്ടുന്ന എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുവരുന്നത് ഇതിനകം തന്നെ ചര്‍ചയായിട്ടുണ്ട്. ജയിലില്‍ മൊബൈല്‍ ജാമര്‍ ഉണ്ടെങ്കിലും ജയിലില്‍ നിന്നും ഫോണ്‍ വിളികള്‍ പുറത്തുപോകുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.
You Might Also Like:
Keywords: 2.5 kg cannabis were seized from vegetable pile in kitchen of Kannur Central Jail, Kerala, Kannur, News, Top-Headlines, Latest-News, Central Jail, Kasaragod, Police Station, Investigation.
< !- START disable copy paste -->