Join Whatsapp Group. Join now!
Aster mims 04/11/2022

Found | 4 ദിവസം മുമ്പ് കാണാതായ പ്രവാസിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

Missing expatriate found at kasargod railway station #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) നാല് ദിവസം മുമ്പ് കാണാതായ പ്രവാസിയെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഇംതിയാസിനെ(26)യാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.
  
                 
Missing expatriate found at kasargod railway station, Kerala,Kasaragod,Railway station,News,Top-Headlines,Missing,Melparamba,Police.

ലോക്ഡൗണിനെ തുടര്‍ന്ന് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയെ ഇംതിയാസിന് തിരിച്ചു പോവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ സഹോദരിയുടെ വിവാഹം നടന്നതോടെ സാമ്പത്തികമായി പ്രയാസത്തിലായിരുന്നു. എറണാകുളത്ത് ജോലിക്കുപോകാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ പോകുന്ന കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല.
         
           
Missing expatriate found at kasargod railway station, Kerala,Kasaragod,Railway station,News,Top-Headlines,Missing,Melparamba,Police.

ഉപയോഗിച്ചിരുന്ന ഫോണ്‍ വീട്ടിലുപേക്ഷിച്ച് പോയ ഇംതിയാസ് രണ്ടു ദിവസം തളങ്കരയില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇതിനിടെ തളങ്കരയിലെ തട്ടുകടയില്‍നിന്നും മാതാവിനെ വിളിച്ചിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊകേഷന്‍ പരിശോധിച്ച മേല്‍പറമ്പ് പൊലീസ് ഈ വിവരം കാസര്‍കോട് റെയില്‍വേ പൊലീസിന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനെ കണ്ടെത്തിയത്.

Keywords: Missing expatriate found at kasargod railway station, Kerala,Kasaragod,Railway station,News,Top-Headlines,Missing,Melparamba,Police.
< !- START disable copy paste -->

Post a Comment