ക്ഷേത്രത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം
Jul 17, 2015, 15:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/07/2015) കുന്നുംങ്കൈ കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ മെയ് 26 ന് രാത്രി ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹവും ഒരു ഓട്ടുവിഗ്രഹവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭീമനടി മണാട്ടിക്കവലയിലെ കെ.വി സദന്‍ (39), ചട്ടഞ്ചാല്‍ തെക്കില്‍ കാവുംപള്ളം അഹമ്മദ് കബീര്‍ പി.എ എന്ന കബീര്‍ (24), പോലീസിന് പിടികൊടുക്കാതെ കഴിയുന്ന ഉദുമ ബാര മാങ്ങാട് ചോയിച്ചംകല്ല് താജുദ്ദീന്‍ എന്ന താജു എന്ന ഫാറൂഖ് (33) എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് സി.ഐ ടി.പി. സുമേഷ് സംഭവം നടന്ന് രണ്ടുമാസം തികയുന്നിതിന് മുമ്പ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പതിനഞ്ചുലക്ഷം രൂപ വിലവരുന്ന ഓട്ടുവിഗ്രഹവും പ്രതികള്‍ കൂട്ടായി കവര്‍ച്ച ചെയ്ത് തച്ചുടച്ച് ഒന്നാം പ്രതി അഹമ്മദ് കബീറിന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. സംശയത്തിന്റെ പേരില്‍ ആദ്യം പിടിയിലായ രണ്ടാം പ്രതി സദനെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്കാരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതും തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും.
ഓടിളക്കി ക്ഷേത്രവാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ച്ച ചെയ്യുകയായിരുന്നു. കബീറിന്റെ വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി ഇവിടെ വെച്ചാണ് വിഗ്രഹം പൊളിച്ച് സ്വര്‍ണമുണ്ടോയെന്ന് പ്രതികള്‍ പരിശോധിച്ചത്.
Related News:

കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്
കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍
400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പ്രതി വലയില്‍
കമ്മാടം ക്ഷേത്രക്കവര്‍ച്ച: അന്വേഷണം ഊര്‍ജിതം
കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: പഞ്ചലോഹ വിഗ്രഹവും ഓടു വിഗ്രഹവും മോഷണം പോയി
Keywords: Kasaragod, Kerala, Kanhangad, Robbery, Accuse, Police, court, Gold, Robbery case: Charge sheet against accused, Aiwa.
Advertisement: