അക്രമം നടന്ന പ്രദേശങ്ങളില്‍ പരക്കേ പോലീസ് റെയ്ഡ്, 2 ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Sep 1, 2015, 10:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/09/2015) ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ പരക്കേ പോലീസ് റെയ്ഡ്. കഴിഞ്ഞദിവസം അക്രമങ്ങള്‍ ഉണ്ടായ കൊളവയല്‍, കാറ്റാടി, നെല്ലിക്കാട് പ്രദേശങ്ങളിലാണ് ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. കൊളവയലില്‍ ഒമ്പത് പേര്‍ക്ക് വെട്ടേല്‍ക്കുകയും നെല്ലിക്കാട്ട് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിന് പുറമെ കൊളവയലിലും പരിസരങ്ങളിലുമായി നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ 50 ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സി.പി.എം. പ്രവര്‍ത്തകരെ മാരകായുധങ്ങളുപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. വിഘ്‌നേഷ് (20), ബാബു (20) എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം. പ്രവര്‍ത്തകരായ ശ്രീജേഷ് (28), രതീഷ് (30), ശിജു (30) എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ് ഇവര്‍. അതേസമയം ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിയ കേസിലെ പ്രതികളെ അറസ്റ്റുചെയ്തിട്ടില്ല. ഇവരെ പിടികൂടുന്നതിന് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. അക്രമക്കേസുകളിലെ ഭൂരിഭാഗം പ്രതികളും ഒളിവില്‍ കഴിയുകയാണ്. പലരും വീടുപൂട്ടിയാണ് ഒളിവില്‍ പോയിരിക്കുന്നത്. അറസ്റ്റിലായ ബി.ജെ.പി. പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാഞ്ഞങ്ങാട്ട് സംഘര്‍ഷത്തിന് ഇപ്പോള്‍ അയവുവന്നുതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കളക്ടര്‍ കാഞ്ഞങ്ങാട്ട് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായത്. എന്നാലും കനത്ത പോലീസ് സുരക്ഷ തുടരുന്നുണ്ട്. ക്രമസമാധാന പാലനത്തിനായി ദ്രുതകര്‍മ്മ സേനയും നക്‌സല്‍ വിരുദ്ധ സ്‌ക്വാഡുകളും രംഗത്തുണ്ട്.
Keywords: Arrest, Kanhangad, Kasaragod, Kerala, CPM, BJP, Clash, Raid, BJP Workers, Police raid in clash erupted area, Advertisement Najath Tours and Travels
Advertisement:
സി.പി.എം. പ്രവര്‍ത്തകരെ മാരകായുധങ്ങളുപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. വിഘ്‌നേഷ് (20), ബാബു (20) എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം. പ്രവര്‍ത്തകരായ ശ്രീജേഷ് (28), രതീഷ് (30), ശിജു (30) എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ് ഇവര്‍. അതേസമയം ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിയ കേസിലെ പ്രതികളെ അറസ്റ്റുചെയ്തിട്ടില്ല. ഇവരെ പിടികൂടുന്നതിന് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. അക്രമക്കേസുകളിലെ ഭൂരിഭാഗം പ്രതികളും ഒളിവില്‍ കഴിയുകയാണ്. പലരും വീടുപൂട്ടിയാണ് ഒളിവില്‍ പോയിരിക്കുന്നത്. അറസ്റ്റിലായ ബി.ജെ.പി. പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാഞ്ഞങ്ങാട്ട് സംഘര്‍ഷത്തിന് ഇപ്പോള്‍ അയവുവന്നുതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ജില്ലാ കളക്ടര്‍ കാഞ്ഞങ്ങാട്ട് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായത്. എന്നാലും കനത്ത പോലീസ് സുരക്ഷ തുടരുന്നുണ്ട്. ക്രമസമാധാന പാലനത്തിനായി ദ്രുതകര്‍മ്മ സേനയും നക്‌സല്‍ വിരുദ്ധ സ്‌ക്വാഡുകളും രംഗത്തുണ്ട്.
Related News:
പേരൂറില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത സംഭവം; 15 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്ടെ സംഘര്‍ഷം: എ.ഡി.ജി.പി. കായക്കുന്നും കൊളവയലും സന്ദര്‍ശിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍