city-gold-ad-for-blogger

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) കോടോംബേളൂര്‍ കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നാരായണനെ (45) വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കായക്കുന്നിലെ ശ്രീനാഥിനെ (30) യാണ് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ അറസ്റ്റുചെയ്തത്.

നാരായണനെ ആക്രമിക്കുന്നത് തടയുന്നതിനെത്തിയ സഹോദരന്‍ അരവിന്ദനെ (35) അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അരവിന്ദന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയാല പ്രതി ശ്രീനാഥിനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. മറ്റൊരു പ്രതി പുഷ്പന്‍ പോലീസ് കവാലില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഗള്‍ഫിലായിരുന്ന ശ്രീനാഥ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.

തിരുവോണനാളില്‍ ഉച്ചയ്ക്കാണ് നാരായണന്‍ കായക്കുന്നില്‍വെച്ച് വെട്ടേറ്റ് മരിച്ചത്. രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണമെന്നാണ് ആരോപണം. നാരായണനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍


Related News:
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍

സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു

കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട്‌ ജില്ലയില്‍ ഹര്‍ത്താല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kanhangad, Kasaragod, Kerala, Murder-case, Accuse, Arrest, House, CPM, Murder-case, Attack, BJP, Clash, CPM-BJP clash continues, Advertisement Malabar Wedding.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia