city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ മണല്‍ പാസ്: ഡിജിറ്റല്‍ പ്രിന്റിംഗ് പ്രസ് ഉടമ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2015) ജില്ലയില്‍ വ്യാപകമായി വ്യാജ മണല്‍ പാസ് നിര്‍മിച്ചു നല്‍കിയ കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കാഞ്ഞങ്ങാട്ടെ പ്രിന്റേജ് ഡിജിറ്റല്‍ പ്രിന്റിംഗ് സ്ഥാപന ഉടമ ആബിദ് ആറങ്ങാടിയാണ് വിമാനത്താവളത്തില്‍ എമിേ്രഗഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി അബൂദാബിയില്‍ നിന്നും എത്തിയതായിരുന്നു. ആബിദിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നതിനായി പോലീസ് സംഘം കരിപ്പൂരിലേക്ക് പോയി. ഇയാളെ പിടികൂടുന്നതിനായി വിമാനത്താവളങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആബിദിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് വിവരം ജില്ലാ പോലീസ് ചീഫിനെ അറിയിച്ചത്.

എസ്.പിയുടെ കീഴിലുള്ള സ്‌ക്വാഡ് അംഗങ്ങളാണ് ആബിദിനെ കൊണ്ടുവരാനായി പോയിട്ടുള്ളത്. ആബിദിനെ കാസര്‍കോട്ട് എത്തിച്ചശേഷം വിശദമായി ചോദ്യംചെയ്യും. നേരത്തെ വ്യാജ മണല്‍ പാസ് കേസില്‍ മുഖ്യ സൂത്രധാരനായ ബദിയടുക്ക ബീജിയന്തടുക്കയിലെ റഫീഖ് കേളോട്ടിനെ ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഗള്‍ഫിലായിരുന്ന ആബിദ് മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ച് പിടിയിലായിരിക്കുന്നത്. ഇതോടെ കേസില്‍ പ്രധാന പ്രതികളായ രണ്ട് പേര്‍ പിടിയിലായിരിക്കുകയാണ്.

ആബിദിന്റെ സ്ഥാപനത്തിലെ പാര്‍ട്ണറായ സഫീര്‍ ആറങ്ങാടിയും ഇനി അറസ്റ്റിലാകാനുണ്ട്. വ്യാജ മണല്‍ പാസുണ്ടാക്കാന്‍ റഫീഖിനെ സഹായിച്ചവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും കേസില്‍ പ്രതികളാകുമെന്ന് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ സി.ഐ. ടി.പി. സുമേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മധുര കാമരാജ് അടക്കമുള്ള അന്യ സംസ്ഥാന സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും നിര്‍മിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാനിയായ കാഞ്ഞങ്ങാട് മുത്തപ്പനാല്‍ കാവിലെ രമേശനുമായി വ്യാജ മണല്‍ പാസ് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

രമേശിന്റെ വ്യാജരേഖ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും നിരവധി പാസ്‌പോര്‍ട്ടുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും സീലുകളും മറ്റും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ മണല്‍ പാസ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ എം.എസ്.എഫ് ജില്ലാ സെക്രട്ടറിയായിരുന്ന ആബിദിനെ നേരത്തെയും, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറിയായിരുന്ന റഫീഖിനെ കഴിഞ്ഞ ദിവസവും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വ്യാജ മണല്‍ പാസ്: ഡിജിറ്റല്‍ പ്രിന്റിംഗ് പ്രസ് ഉടമ പിടിയില്‍


Related News:

വ്യാജ മണല്‍ പാസിനു പിന്നില്‍ കാസര്‍കോട്ടെ വന്‍ റാക്കറ്റ്; മറയാക്കിയത് ഓണ്‍ലൈന്‍ പത്രം, 3 പേര്‍ക്കെതിരെ കേസ്


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia