കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങി; ഒടുവിൽ ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്
● ഉത്തർപ്രദേശിലെ മലിഹാബാദിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവമുണ്ടായത്
● ഒരു വർഷം മുൻപാണ് മലിഹാബാദ് സ്വദേശികളായ ദമ്പതികളുടെ വിവാഹം നടന്നത്
● നാല് ദിവസം മുൻപ് യുവതി ഭർത്താവിൻ്റെ വീട്ടിൽനിന്ന് കാമുകനൊപ്പം പോവുകയായിരുന്നു
● കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി പൊലീസിനോട് തുറന്നുപറഞ്ഞു
ലക്നൗ: (KasargodVartha) കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. മലിഹാബാദ് സ്വദേശികളായ ദമ്പതികളുടെ വിവാഹം ഒരു വർഷം മുൻപാണ് നടന്നത്. വീട്ടുകാരുടെ താൽപര്യപ്രകാരം നടന്ന വിവാഹത്തിന് ശേഷം മാനസികമായ പൊരുത്തക്കേടുകൾ നിലനിന്നിരുന്നതായാണ് വിവരം.
ഒളിച്ചോട്ടവും പൊലീസ് അന്വേഷണവും
നാല് ദിവസം മുൻപ് യുവതി ഭർത്താവിൻ്റെ വീട്ടിൽനിന്ന് ഇറങ്ങി കാമുകനൊപ്പം പോവുകയായിരുന്നു. യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനോടൊപ്പം കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ഇരുവരെയും സ്റ്റേഷനിൽ തിരിച്ചെത്തിച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പൊലീസ് ചർച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ ഇരു കുടുംബങ്ങളെയും വിളിച്ചുവരുത്തിയത്.
लखनऊ के मलिहाबाद से सामने आया हैरान करने वाला मामला, जहां एक PRD जवान पति ने ऐसा फैसला लिया, जिसकी इलाके में खूब चर्चा हो रही है। बताया जा रहा है कि उसकी पत्नी अचानक घर से लापता हो गई थी। काफी तलाश के बाद पति ने पत्नी को उसके प्रेमी के साथ ढूंढ निकाला।
— Arun (आज़ाद) Chahal 🇮🇳 (@ArunAzadchahal) September 11, 2026
बताया गया कि पत्नी ने पति… pic.twitter.com/5EwnyFjMyM
സ്കൂൾ കാലത്തെ പ്രണയം
ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും കാമുകനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പൊലീസിനോടും കുടുംബത്തോടും തുറന്നുപറഞ്ഞു. യുവതിയും കാമുകനും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ആ സമയത്ത് തന്നെ ഇവർ പ്രണയത്തിലായിരുന്നു.
എന്നാൽ കുടുംബത്തിൻ്റെ കടുത്ത സമ്മർദം മൂലമാണ് മറ്റൊരാളെ വിവാഹം കഴിച്ചതെന്നും യുവതി വിശദീകരിച്ചു. ഇതോടെ യുവതിയുടെ ആഗ്രഹത്തിന് തടസ്സം നിൽക്കേണ്ടതില്ലെന്ന് ഭർത്താവ് പറഞ്ഞു. യുവാവിന്‍റെ ഈ തീരുമാനം ഏവരെയും അമ്പരപ്പിച്ചു. എന്നാല്‍ കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ കാമുകനുമായുള്ള വിവാഹം നടത്താൻ ഭർത്താവ് മുൻകൈ എടുക്കുകയായിരുന്നു.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A husband in Malihabad arranged his wife's marriage to her school-time lover.
#LucknowNews #Malihabad #LoveMarriage #ViralNews #UttarPradesh #RenuNews






