ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്നാണല്ലോ; ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്ത കടയുടമ 'പെട്ടു'; കടയിലേക്ക് ഇരച്ചുകയറിയ 700ലേറെ ആളുകള്‍ കടയിലെ സകല വിഭവങ്ങളും അകത്താക്കി
Oct 1, 2019, 16:06 IST
കൊണ്ടോട്ടി: (www.kvartha.com 01.10.2019) ചിലര്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്നാണ് ചൊല്ല്. ചൊല്ലറിയാത്തൊരു കടയുടമ ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്ത് 'പെട്ടു'. കഴിഞ്ഞദിവസം കൊണ്ടോട്ടിയിലാണ് സംഭവം. ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്തത്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഉദ്ഘാടന ദിവസം കടയിലേയ്ക്ക് ജനം ഇരച്ചു കയറി.
വൈകുന്നേരം അഞ്ച് മണിക്കാണ് സൗജന്യ ഷവര്‍മ്മ വിതരണം തുടങ്ങിയത്. രാത്രി 11ന് മണി കച്ചവടം അവസാനിപ്പിക്കുമ്പോഴേക്കും ഷവര്‍മ്മ മാത്രമല്ല, ഹോട്ടലിലെ സകല ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. ഇതോടെ കട മൊത്തം കാലിയായി. രണ്ട് കൗണ്ടറുകളിലായി ഏഴുന്നൂറോളം ആളുകളാണ് ഷവര്‍മ്മ കഴിക്കാന്‍ ഇരച്ചെത്തിയത്. നിരന്ന് നിന്ന എല്ലാവര്‍ക്കും ഷവര്‍മ്മ നല്‍കി. എന്നാല്‍ തിരക്ക് കൂടിയതോടെ അങ്കലാപ്പിലായ കടയുടമ എല്ലാ വിഭവങ്ങളും സൗജന്യമാണെന്ന് അറിയിച്ചു. ഇതോടെ മണിക്കൂറുകള്‍ക്കകം എല്ലാ വിഭവങ്ങളും കാലിയായി. ഉദ്ഘാടനം ഗംഭീരമായെന്നും സന്തോഷമായെന്നും കടയുടമ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Humor, Shop, inauguration, Shawarma, Free shawarma offer; Huge Hustle in Kondotty shop