city-gold-ad-for-blogger

Ladies Finger | വെണ്ടയ്ക്ക പാല്‍ കറി ഇങ്ങനെ തയാറാക്കൂ; എല്ലാവര്‍ക്കും ഇഷ്ടമാകും

Ladies Finger Coconut Milk Curry Recipe, Kochi, News, Top Headlines, Ladies Finger, Coconut Milk, Curry, Recipe, Healthy, Preparation, Kerala
*കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കഴിക്കാന്‍ പറ്റിയ ഒരു റെസിപ്പി

കൊച്ചി: (KasargodVartha) വെണ്ടയ്ക്ക മിക്കവാറും എല്ലാവരുടേയും വീടുകളില്‍ കാണാം. ചിലപ്പോള്‍ കറി വെയ്ക്കാന്‍  മറ്റൊന്നും കണ്ടില്ലെങ്കില്‍ കുറച്ച് വെണ്ടയ്ക്ക കൊണ്ട് നമുക്ക് കിടിലന്‍ സ്വാദില്‍  പാല്‍ കറി ഉണ്ടാക്കാം. കുറഞ്ഞ ചേരുവകള്‍ മാത്രമേ ഇതിന് വേണ്ടൂ. എളുപ്പത്തില്‍ തയാറാക്കുകയും ചെയ്യാം. ഊണിനും ചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ ഇത് സൂപ്പറാണ്. ആരോഗ്യത്തിന് മകച്ചതായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കഴിക്കാന്‍ പറ്റിയ ഒരു റെസിപ്പിയാണ് ഇത്. ഇനി എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കാം.


ചേരുവകള്‍.


വെണ്ടയ്ക്ക                   കാല്‍ കിലോ

തേങ്ങാ പാല്‍                ഒന്നാം പാല്‍ രണ്ട് ഗ്ലാസ്

ഇഞ്ചി                            രണ്ട് സ്പൂണ്‍ ചതച്ചത്

പച്ചമുളക്                        3 എണ്ണം

തക്കാളി                          ഒരെണ്ണം

കറിവേപ്പില                    രണ്ട് തണ്ട്

ജീരക പൊടി                  അര സ്പൂണ്‍

ഉപ്പ്                                ആവശ്യത്തിന്

മല്ലി പൊടി                      കാല്‍ സ്പൂണ്‍

ചെറിയ ഉള്ളി                 10 എണ്ണം
ചെറുതായി അരിഞ്ഞത്

എണ്ണ                             2 സ്പൂണ്‍

കടുക്                            അര സ്പൂണ്‍

ചുവന്ന മുളക്                   2 എണ്ണം

കറിവേപ്പില                      ഒരു തണ്ട്

 

തയാറാക്കുന്ന വിധം.

ഒരു ചീന ചട്ടിയില്‍ രണ്ട് സ്പൂണ്‍ എണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക നീളത്തില്‍ അരിഞ്ഞതും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വെണ്ടയ്ക്ക കുറച്ച് ഫ്രൈ ആകുന്നതുവരെ വഴറ്റുക. മറ്റൊരു ചീന ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, കടുക് പൊട്ടിച്ച്, മുളക്, കറി വേപ്പില എന്നിവ ചേര്‍ത്ത് കഴിഞ്ഞ് അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒപ്പം പച്ചമുളകും, ഇഞ്ചിയും, ചെറിയ ഉള്ളിയും ചേര്‍ത്ത് നന്നായി വഴറ്റി അതിലേക്ക് മല്ലിപൊടി, ജീരക പൊടി എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് വെണ്ടയ്ക്കയും തേങ്ങാ പാലും ചേര്‍ത്ത് തീ കുറച്ചു വച്ച് ഇളക്കി കൊണ്ടേ ഇരിക്കുക.  വെണ്ടയ്ക്ക പാല്‍ കറി റെഡി.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia