city-gold-ad-for-blogger

കോവിഡ് മരണങ്ങൾ കൂടുന്നു; ഈ വർഷം മാത്രം കേരളത്തിൽ 58 മരണം

People wearing face masks in public due to ongoing Covid threat.
Representational Image Generated by Meta AI

● തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മരണം; 8816 പേർ.
● ആരോഗ്യവകുപ്പാണ് വിവരാവകാശ നിയമപ്രകാരം കണക്കുകൾ പുറത്തുവിട്ടത്.
● രാജ്യത്തെ ആകെ കോവിഡ് മരണത്തിൻ്റെ 13.5 ശതമാനം കേരളത്തിലാണ്.
● കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങളില്ല.

കൊച്ചി: (KasargodVartha) കോവിഡ് ഭീഷണി ഒഴിഞ്ഞുപോകാതെ കേരളം. ഈ വർഷം മാത്രം കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 58 പേർ മരിച്ചു. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ചിലരിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ഈ വിഷയത്തിന്റെ ഗൗരവം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് ഇതേക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ലെന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്കാണ്. മരണപ്പെട്ടത് 72,175 പേരും. 

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്; 8816 പേർ. 2020 മുതൽ 2025 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.

ലഭ്യമായ വിവരമനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണത്തിന്റെ 13.5 ശതമാനം കേരളത്തിലാണ്. രാജ്യത്തൊട്ടാകെ ഇതുവരെ 4.51 കോടി പേർക്കാണ് കോവിഡ് ബാധിച്ചത്. മരിച്ചവരാകട്ടെ 5.34 ലക്ഷം പേരും. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരിച്ചതും മഹാരാഷ്ട്രയിലാണ്. 81.81 ലക്ഷം പേർക്ക് രോഗം ബാധിച്ചപ്പോൾ അവിടെ 1.49 ലക്ഷം പേർ മരിച്ചു.

കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ കാസർകോട് ജില്ലയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1402 ആണ്. മറ്റ് ജില്ലകളിലെ കണക്കുകൾ ഇപ്രകാരമാണ്: വയനാട് 996, കണ്ണൂർ 4523, കോഴിക്കോട് 6501, മലപ്പുറം 6543, ഇടുക്കി 1607, പത്തനംതിട്ട 2705, കോട്ടയം 4771, ആലപ്പുഴ 5351, പാലക്കാട് 5912, കൊല്ലം 6802, തൃശൂർ 7625, എറണാകുളം 8621, തിരുവനന്തപുരം 8816.

കോവിഡ് മരണങ്ങളെക്കുറിച്ചുള്ള ഈ കണക്കുകൾ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ.


Article Summary: Kerala records 58 Covid deaths this year; 13.5% of total.

#KeralaCovid #CovidDeaths #HealthNews #KeralaHealth #CovidStatistics #Thiruvananthapuram

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia