മധൂര്‍ പഞ്ചായത്ത് ദുബൈ കെ എം സി സി ഹാരിസ് ചൂരിക്ക് യാത്രയയപ്പ് നല്കി
Aug 28, 2016, 09:30 IST
മധൂര്‍: (www.kasargodvartha.com 28/08/2016) മധൂര്‍ പഞ്ചായത്ത് കെ എം സി സി ദുബൈ കമ്മിറ്റിയുടെ രൂപീകരണമടക്കമുള്ള കാര്യങ്ങള്‍ക്കായ് കഴിഞ്ഞയാഴ്ച ദുബൈയിലെത്തി നാട്ടിലേക്ക് തിരിച്ച് പോകുന്ന മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ ഹാരിസ് ചൂരിക്ക് മധൂര്‍ പഞ്ചായത്ത് കെ എം സി സി കമ്മിറ്റി ദുബൈയില്‍ യാത്രയയപ്പ് നല്കി. പ്രമുഖ വ്യവസായിയും മധൂര്‍ പഞ്ചായത്ത് കെ എം സി സി ഉപദേശക കമ്മിറ്റി ചെയര്‍മാനും കൂടിയായ മധൂര്‍ ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.
മാനുഷിക മൂല്യങ്ങള്‍ക്കും വ്യക്തി ബന്ധങ്ങള്‍ക്കും വില കല്പിക്കാതെ സ്വാര്‍ത്ഥതയ്ക്ക് പിറകെ പോകുന്ന ഈ കാലത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ള സാധാരണക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന കെ എം സി സിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മധൂര്‍ ഹംസ അഭിപ്രായപ്പെട്ടു. നമ്മുടെ കമ്മിറ്റിയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാരിസ് ചൂരിക്കുള്ള ഉപഹാരം മധൂര്‍ ഹംസ കൈമാറി. പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് ജമാല്‍ പാറക്കട്ട് അധ്യക്ഷനായ പരിപാടിയില്‍ ഹസ്കര്‍ ചൂരി, ഷരീഫ് ഹിദായത്ത് നഗര്‍, അന്‍വര്‍ പടഌ ഹസീബ് പാറക്കട്ട, ലത്വീഫ് ചൂരി, നിസാം പുളിക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ചൂരി സ്വാഗതവും സുഹൈല്‍ കോപ്പ നന്ദിയും പറഞ്ഞു.
Keywords : KMCC, Madhur, Panchayath, Sent off, Gulf, Harrish Choori, Programme, Dubai, Committee.