ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആദര്‍ശ ധീരതയുടെ കാവലാള്‍: പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി
Sep 12, 2017, 16:01 IST
കുവൈത്ത്: (www.kasargodvartha.com 12/09/2017) പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും മള്ഹര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡന്റുമായിരുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സമൂഹത്തിന് ആര്‍ജവ നേതൃത്വം നല്‍കിയ ആദര്‍ശധീരതയുടെ കാവലാളായിരുന്നു എന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസ്താവിച്ചു. സമൂഹത്തിന്റെ ഐക്യമുന്നേറ്റത്തിനായി മഹല്ല് തലത്തില്‍ ഏകോപനത്തില്‍ കഠിനധ്വാനം ചെയ്ത് മാതൃക പ്രവര്‍ത്തനം നടത്തിയ ഖാസി കൂടിയായിരുന്നു സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടക കള്‍ച്ചറള്‍ ഫൗണ്ടേഷന്‍ കെ സി എഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി അബ്ബാസിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ദാരിമി, ഹംസ മിസ്ബാഹി ഓട്ടുപദവ് എന്നിവര്‍ പ്രസംഗിച്ചു.
Keywords : News, Kuwait, Gulf, Programme, Remembrance, Inauguration, Pallangod Abdul Kader Madani.