Found Dead | ഒമാനില്‍ പ്രവാസി മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ സുഹാറില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാര്‍ (51) ആണ് മരിച്ചത്. കാണാതായ അനില്‍ കുമാറിനെ സുഹൃത്തുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
26 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം സ്വന്തമായി ഷിപിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. നേരത്തെ ഒരു സ്വകാര്യ കംപനിയില്‍ ജോലി ചെയ്തിരുന്നു.
പിതാവ്: കേശവന്‍ നായര്‍. മാതാവ്: സരസ്വതി അമ്മ. ഭാര്യ: സംഗീത. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ:
പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചെന്ന സംഭവം: രക്ഷപ്പെട്ടയാള്‍ അറസ്റ്റില്‍
Keywords: News, Gulf, World, Top-Headlines, Death, Missing, Oman, Oman: Malayali expat found dead.