city-gold-ad-for-blogger

Arrest | പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചെന്ന സംഭവം: രക്ഷപ്പെട്ടയാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com) പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചെന്ന സംഭവത്തില്‍ രക്ഷപ്പെട്ടയാള്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മുഹമ്മദ് അയാസിനെ(34) ആണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Arrest | പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചെന്ന സംഭവം: രക്ഷപ്പെട്ടയാള്‍ അറസ്റ്റില്‍

ഓടോറിക്ഷയില്‍ തോക്കും ആയുധങ്ങളുമായി കറങ്ങുകയായിരുന്ന സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടിയതിന് പിന്നാലെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചെന്ന കേസില്‍ നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നും റിവോള്‍വറില്‍ നിറയ്ക്കുന്ന ഒരു വെടിയുണ്ടയും മഗസീനും പിടികൂടിയിരുന്നു.
  
Arrest | പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചെന്ന സംഭവം: രക്ഷപ്പെട്ടയാള്‍ അറസ്റ്റില്‍


പൊലീസ് പറയുന്നത് ഇങ്ങനെ:

ഉപ്പള മജലില്‍ ആഗസ്റ്റ് 15ന് രാത്രി ഏഴ് മണിയോടെ തോക്കും ആയുധങ്ങളുമായി മൂന്നംഗ സംഘം കറങ്ങുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്‌ഐ അന്‍സാറും സംഘവും പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇപ്പോള്‍ അറസ്റ്റിലായ പ്രധാന പ്രതി അയാസിനെ ഇയാളുടെ സഹോദരന്‍ മുഹമ്മദ് റിയാസ് ബലം പ്രയോഗിച്ച് മോചിപ്പിച്ചു കൊണ്ടുപോയിരുന്നു.

വിവരമറിഞ്ഞ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി ഓടോറിക്ഷയിലുണ്ടായിരുന്ന രണ്ട് പേരെയും അയാസിന്റെ സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് റഈസ് (25), മുഹമ്മദ് ഹനീഫ് (40), അയാസിന്റെ സഹോദരന്‍ മുഹമ്മദ് റിയാസ് (40) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ഇപ്പോള്‍ അയാസ് പിടിയിലായെങ്കിലും തോക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആംസ് ആക്ട് ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി വന്നത്. ജില്ലാ പൊലീസ് മേധാവിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു. അറസ്റ്റിലായ അയാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords:  Manjeshwaram, Kasaragod, Kerala, News, Top-Headlines, Arrest, Custody, Police Station, Weapon, Suspect who escaped from police custody arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia