city-gold-ad-for-blogger

ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍; പിന്നില്‍ ഭര്‍ത്താവെന്ന് പോലീസ്

ഷാര്‍ജ: (www.kasargodvartha.com 27.04.2018) ഷാര്‍ജയില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണ്‍ ഭാഗത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ കുഴിച്ചിട്ടതാണെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദ് സ്വദേശികളാണിവരെന്നാണ് സൂചന.

ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍; പിന്നില്‍ ഭര്‍ത്താവെന്ന് പോലീസ്

കൊലപാതകം നടത്തിയതിന് ശേഷം വീട്ടില്‍ 'ഹൗസ് ഫോര്‍ റെന്റ്' എന്ന ബോര്‍ഡ് തൂക്കി മക്കളേയും കൂട്ടി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് സൂചന. 40 കാരനായ ഇയാള്‍ക്ക് വേറൊരു ഭാര്യയുള്ളതായും രണ്ടാം ഭാര്യയുടെ കൂടെയാണ് മക്കളെ നാട്ടിലേക്ക് കയറ്റിവിട്ടതെന്നും സൂചനയുണ്ട്
ഇന്ത്യയിലേക്ക് കടന്ന പ്രതിയെ കണ്ടെത്താന്‍ ഇന്റര്‍പോളി??െന്റ സഹായം തേടിയതായി പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, UAE, Sharjah, Murder, Gulf, Women, husband, Police, Indian Native, Neighbors, Indian Women Assassinated In Sharjah; Police Suspect Husband As The Accused Behind The Murder

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia