city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dead body found | പുഴയില്‍ വീണ് കാണാതായ പ്രവാസിയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി

നീലേശ്വരം: (www.kasargodvartha.com) തോട്ടുമ്പുറം തണ്ടുമ്മല്‍ ബ്രദേഴ്‌സിന്റെ ഓണാഘോഷ പരിപാടികള്‍ക്കിടെ പുഴയില്‍ കാണാതായ പ്രവാസിയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. കോയാമ്പുറത്തെ കെ വി വേണുഗോപാലൻ (45) ആണ് മരിച്ചത്.
              
Dead body found | പുഴയില്‍ വീണ് കാണാതായ പ്രവാസിയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി


കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. ഭാര്യയോയും മക്കളേയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ഗാനമേളയുടെ സ്ഥലത്തെത്തിച്ച് പുഴയോരത്ത് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങില്‍ ചാരി സുഹൃത്തിനോട് ഫോണ്‍ ചെയ്യുന്നതിടെയാണ് അബദ്ധത്തില്‍ കാല്‍ തെന്നി പുഴയില്‍ വീണ് കാണാതായത്. ഗള്‍ഫിലായിരുന്ന വേണുഗോപാല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
         
Dead body found | പുഴയില്‍ വീണ് കാണാതായ പ്രവാസിയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി

അഗ്‌നിരക്ഷാ സേനയും സിവില്‍ ഡിഫന്‍സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നര വരെ തിരച്ചില്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ജല സുരക്ഷാ ജില്ലാ മേധാവിയും ഉപ്പള അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസറുമായ കെ വി പ്രഭാകരന്‍, കാഞ്ഞങ്ങാട് നിലയം സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ നസറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കുറ്റിക്കോല്‍, ഉപ്പള എന്നീ നിലയങ്ങളിലെ മുങ്ങല്‍ വിദഗ്ധര്‍ അടക്കമുളള സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ്, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ അടക്കം വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നതിനിടെ 11 മണിയോടെയാണ് അപകടത്തില്‍ പെട്ട സ്ഥലത്തു നിന്നും 40 മീറ്റര്‍ അകലെ നാലുമീറ്ററോളം താഴ്ചയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഗ്‌നി രാക്ഷാ സേനയുടെ സ്‌കൂബാ ടീമിലെ എച് ഉമേശന്‍, രാജേഷ് പാവുര്‍ എന്നിവരാണ് മൃതദേഹം വീണ്ടെടുത്തത്.

ഒരാള്‍ പുഴയില്‍ വീഴുന്നത് രണ്ട് യുവാക്കള്‍ കണ്ടിരുന്നു. പുഴക്കരയില്‍ നിന്നും, ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ വേണുഗോപാലന്റെ ചെരുപ്പ് കണ്ടാണ് കാണാതായത് വേണുഗോപാലനെന്ന് തിരിച്ചറിഞ്ഞത്. ഓണ ദിവസം പൂക്കളം തീര്‍ത്തതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നൊമ്പരമാവുകയാണ്. ഓണനാളിലെ വേണുഗോപലന്റെ ആകസ്മിക മരണം ഇപ്പോളും വീട്ടുകാര്‍ക്കും ബന്ധുകള്‍ക്കും വിശ്വസിക്കാനാകുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ:

Keywords: Kasaragod,  News, Kerala, Dead body, Nileshwaram, Onam, Gulf, Fire force, Police, Natives, Kanhangad, Police Station, Kuttikol, Uppala, Dead body of missing man found in river 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia