Man Goes Missing | ഭാര്യയേയും മക്കളേയും ഓണാഘോഷ പരിപാടി നടക്കുന്ന സ്ഥലത്തെത്തിച്ച് പുഴക്കരയിലെ തെങ്ങില്‍ചാരി ഫോണ്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണ് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
Sep 9, 2022, 12:13 IST
നിലേശ്വരം: (www.kasargodvartha.com) ഭാര്യയേയും മക്കളേയും ഓണാഘോഷ പരിപാടി നടക്കുന്ന സ്ഥലത്തെത്തിച്ച് പുഴക്കരയിലെ തെങ്ങില്‍ചാരി ഫോണ്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണ് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കൊയാമ്പുറം തോട്ടുംപുറത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഗാനമേള നടക്കുന്ന സ്ഥലത്ത് ഭാര്യയേയും മക്കളേയും എത്തിച്ച ശേഷം സുഹൃത്തിന് ഫോണ്‍ ചെയ്യുന്നതിനിടെയാണ് കൊയാമ്പുറത്തെ കെ വി വേണുഗോപാലനെ(45) കാല്‍തെന്നി പുഴയില്‍ വീണ് കാണാതായത്.
വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് സംഭവം. വേണുഗോപാല്‍ വീഴുന്നത് കണ്ട രണ്ട് യുവാക്കള്‍ നാട്ടുകാരേയും പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലേയും തിരച്ചില്‍ തുടരുകയാണ്. വേണുഗോപാല്‍ വീണ സ്ഥലത്ത് തന്നെ നല്ല ഒഴുക്കും അഞ്ചാള്‍ താഴ്ചയില്‍ വെള്ളവുമുള്ളതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ നസ് റുദ്ദീന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. എസ്ടിഒമാരായ പി വി പ്രഭാകരന്‍, പവിത്രന്‍ എന്നിവര്‍ സ്‌കൂബാ ഡൈവിംഗ് ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ നടത്തുന്നത്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കുറ്റിക്കോല്‍, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തിരച്ചിലിനായി എത്തിയിട്ടുണ്ട്. നാട്ടുകാരും തിരച്ചിലിന് സഹായിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Man goes missing in river, news, Kerala, Nileshwaram, River, Missing, Man, Kanhangad, Fire force, Police.
< !- START disable copy paste --> 