city-gold-ad-for-blogger

ജയിലില്‍ സല്‍മാന് ഖാന് കൂട്ട് പീഡനക്കേസ് പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പു

ജോധ്പൂര്‍: (www.kasargodvartha.com 05.04.2018) കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ആശാറാം ബാപ്പു. കേസില്‍ അഞ്ചു വര്‍ഷം തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചതോടെ സല്‍മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ അവസാന മാര്‍ഗമെന്നോണം ഹൈക്കോടതിയെ സമീപിക്കാമെങ്കിലും അതിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. 2006ലും അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഒരാഴ്ചയ്ക്കു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സല്‍മാന് കൂട്ടായി ഉള്ളത് ആള്‍ദൈവം ആശാറാം ബാപ്പുവാണ്. 2013ല്‍ തന്റെ ആശ്രമത്തിലെ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബാപ്പു അഞ്ചുവര്‍ഷമായി ഇവിടെയുണ്ട്. സല്‍മാനെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നേരെ ജയിലിലേക്കാണ് അയക്കുക. ബാരക് നമ്പര്‍ രണ്ടിലായിരിക്കും പാര്‍പ്പിക്കുക. ഇവിടെ ബാപ്പുവാണ് ഇപ്പോഴുള്ളതെന്നും പോലീസ് അറിയിച്ചു. സല്‍മാനു വേണ്ടി ജയിലില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ സല്‍മാന് ഖാന് കൂട്ട് പീഡനക്കേസ് പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; National, Rajasthan, news, Cinema, Jail, Salman Khan, Asaram Bapu, Poaching, Bail, High Court, Salman Khan To Be In Same Jail As Asaram Bapu

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia