city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട, എന്നെ അതിനൊന്നും കിട്ടില്ല, ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്, പറഞ്ഞതുപോലെ തന്നെ സ്വന്തം ചിത്രം തീയ്യേറ്ററുകള്‍ അടക്കിവാഴുമ്പോള്‍ താരപുത്രന്‍ തന്റേതായ ഇഷ്ടങ്ങളിലേക്ക് യാത്ര തുടരുകയാണ്, മഞ്ഞുമൂടിയ ഹിമാലയന്‍ യാത്രയില്‍ മുഴുകി പ്രണവ്, വീഡിയോ

കൊച്ചി:(www.kasargodvartha.com 27.01.2018) അപ്പു ജിത്തു ജോസഫിനോട് നേരത്തെ പറഞ്ഞിരുന്നു. പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട, എന്നെ അതിനൊന്നും കിട്ടില്ല. ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്. പറഞ്ഞതു പോലെ തന്നെയാണ് മലയാളത്തിന്റെ പുതിയ ആക്ഷന്‍ ഹീറോ ചെയ്തത്.

ആദി എന്ന കന്നിച്ചിത്രത്തിന്റെ വെള്ളിവെള്ളിച്ചത്തില്‍ നിന്ന് അകന്ന് ഹിമാലയത്തില്‍ പര്യടനത്തിനലാണ് പ്രണവ്. ആദിയുടെ ആദ്യവിശേഷങ്ങളൊക്കെ പുറത്തുവരുമ്പോള്‍ അതിന്റെ ആവേശങ്ങളില്‍ നിന്നകന്ന് മഞ്ഞിലൂടെ തന്റേതായ ഇഷ്ടങ്ങളിലേക്ക് യാത്ര തുടരുകയാണ്. ആദിയെ കുറിച്ച് പറഞ്ഞതില്‍ കുറച്ചൊക്ക് കേട്ടു. തനിക്കിവിടെ ഫോണില്‍ റേഞ്ചില്ലെന്നാണ് മകന്‍ അമ്മ സുചിത്രയെ അറിയിച്ചത്.

അച്ചനോളമോ അധിനപ്പുറമോ വളരട്ടെയെന്ന് എന്നാണ് മഞ്ചു വാര്യര്‍ പ്രണവിന് അശംസയര്‍പ്പിച്ചത്. അച്ചന്‍ ഒരു അഡ്വന്‍ഞ്ചര്‍ ആണ് മകന്‍ അതിനേക്കാളും അഡ്വന്‍ഞ്ചറാണ് എന്നാണ് മോഹന്‍ലാലിനൊപ്പം മുംബൈയില്‍ സിനിമ കണ്ടിറങ്ങിയ സുരാജ് പ്രതികരിച്ചത്.

ആദി റിലീസ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷം തുടങ്ങിയിരുന്നു. സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും പ്രണവിന് ആശംസകളുമായി എത്തി. 'സിനിമയുടെ ക്ലൈമാക്‌സിലെ തലകുത്തി മറയല്‍ മൂന്നാംമുറയിലെ അലി ഇമ്രാനെ ഓര്‍മിപ്പിച്ചു എങ്കില്‍ അതാണ് പാരമ്പര്യം' സിനിമ കണ്ടിറങ്ങിയ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ മതി താരപുത്രന്റെ പ്രകടനം എത്രമാത്രമാണ് എന്ന് ബോധ്യപ്പെടാന്‍.
പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട, എന്നെ അതിനൊന്നും കിട്ടില്ല, ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്, പറഞ്ഞതുപോലെ തന്നെ സ്വന്തം ചിത്രം തീയ്യേറ്ററുകള്‍ അടക്കിവാഴുമ്പോള്‍ താരപുത്രന്‍ തന്റേതായ ഇഷ്ടങ്ങളിലേക്ക് യാത്ര തുടരുകയാണ്, മഞ്ഞുമൂടിയ ഹിമാലയന്‍ യാത്രയില്‍ മുഴുകി പ്രണവ്, വീഡിയോ

അവന്‍ അവനായി തന്നെ കണ്ടു എന്നാണ് പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍ പ്രതികരിച്ചത്. ചെറുപ്പതില്‍ അവന്റെ ഇഷ്ടവിനോദ തന്നെയാണ് തലകുത്തി മറച്ചില്‍ അത് അവന്‍ തുണയായെന്നും നല്ല പ്രതികരണമാണ് കിട്ടുന്നതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

സിനിമ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ പ്രണവ് ആഘോഷങ്ങളില്‍ നിന്നെല്ലൊ മാറി ഹിമാലയന്‍ പര്യടനത്തിലാണ് എന്നത് തന്നെ താരപുത്രനെ കുറിച്ച് ഇതുവരെ കേട്ട കഥകളൊക്കെ ശരി തന്നെയാണ് എന്ന് അടിവരയിടുകയാണ്.

സുഹൃത്ത് സജീവ് സോമന്റെ ഫേസ്ബുക്ക് കുറിപ്പും വീഡിയോയും അനുസരിച്ച് തണുത്തുറഞ്ഞ ഹിമാലയത്തില്‍ പ്രണവ് തന്റെ ജീവിതപര്യവേക്ഷണം തുടരുകയാണ്. പുതിയ മനുഷ്യനായി പുതിയ തരംഗമാകാന്‍ വീണ്ടുമെത്തുമെന്ന പ്രതീക്ഷ നല്‍കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: News, Kochi, Kerala, Top-Headlines, Entertainment, Cinema, Video,Pranav devoted his glimpse into the snowy Himalayan journey

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia