city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Modi biopic | പ്രധാനമന്ത്രിയുടെ ജീവിതം സ്‌ക്രീനില്‍; നരേന്ദ്ര മോഡിയെ കുറിച്ചുള്ള സിനിമയും പരമ്പരകളും അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച 72 വയസ് തികയുകയാണ്. 2014ല്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഗുജറാതിന്റെ മുഖ്യമന്ത്രിയായിരുന്നു. ഏകദേശം 15 വര്‍ഷത്തോളം അദ്ദേഹം ഭരിക്കുകയും അതിനുശേഷം പ്രധാനമന്ത്രി കസേരയിലേക്ക് എത്തുകയും ചെയ്തു. നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച താഴ്ചകള്‍ ഉണ്ടായിരുന്നു. ചായ വില്‍പനയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര അദ്ദേഹം പലപ്പോഴും അനുസ്മരിക്കാറുണ്ട്. നരേന്ദ്ര മോദിയുടെ ജീവിതത്തെക്കുറിച്ച് സിനിമയും പരമ്പരകളും നിര്‍മിച്ചിട്ടുണ്ട്. അവയെ അറിയാം.
          
Modi biopic | പ്രധാനമന്ത്രിയുടെ ജീവിതം സ്‌ക്രീനില്‍; നരേന്ദ്ര മോഡിയെ കുറിച്ചുള്ള സിനിമയും പരമ്പരകളും അറിയാം

1. പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi )

നരേന്ദ്ര മോദിയെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ ധാരാളം കോലാഹലങ്ങള്‍ ഉണ്ടാക്കി. ബോളിവുഡ് നടന്‍ വിവേക് ??ഒബ്റോയിയാണ് മോദിയുടെ വേഷം ചെയ്തത്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത 'പിഎം നരേന്ദ്ര മോദി', വിദ്യാര്‍ഥി ജീവിതത്തില്‍ നിന്ന് ഗുജറാത് മുഖ്യമന്ത്രിയാവുകയും തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രീകരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചതെങ്കിലും മാതൃകാ പെരുമാറ്റച്ചട്ടം മൂലം അതിനായില്ല. ഒടിടി പ്ലാറ്റ്ഫോമായ SX പ്ലെയറില്‍ നിങ്ങള്‍ക്ക് ഈ സിനിമ കാണാന്‍ കഴിയും.

2. മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ (Modi - Journey Of A Common Man)

ഉമേഷ് ശുക്ല സംവിധാനം ചെയ്ത, മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ ഒരു വെബ് സീരീസ് ആണ്. പത്ത് എപിസോഡ് പരമ്പര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ എഴുതിയത് മിഹിര്‍ ഭൂതയും രാധിക ആനന്ദും ചേര്‍ന്നാണ്. ഫൈസല്‍ ഖാന്‍, ആശിഷ് ശര്‍മ, മഹേഷ് താക്കൂര്‍ എന്നിവരാണ് മോദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയും.

3. മോദി - സിഎം ടു പിഎം (Modi - CM TO PM)

മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ എന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗമാണ് 'മോദി - സിഎം ടു പിഎം', ഇത് കൊറോണ സമയത്ത്, അതായത് 2020 ല്‍ പുറത്തിറങ്ങി. ഗുജറാത് മുഖ്യമന്ത്രിയായത് മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് വരെയുള്ള നരേന്ദ്ര മോദിയുടെ ജീവിതകഥയാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. ജിയോ സിനിമയിലും ഇറോസിലും നിങ്ങള്‍ക്ക് ഇത് കാണാം.

You Might Also Like:

Keywords: News, National, Top-Headlines, Narendra-Modi, PM-Modi-B'day, Birthday, Celebration, Cinema, Story, Entertainment, Movie On Narendra Modi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia