city-gold-ad-for-blogger
Aster MIMS 10/10/2023

PM Modi Birthday | '56 ഇഞ്ച് മോദി ജി'; പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പ്രത്യേക ഭക്ഷണവുമായി ഒരു റെസ്റ്റോറന്റ്; 40 മിനിറ്റിനുള്ളില്‍ ഭക്ഷണം കഴിച്ചാല്‍ 8.50 ലക്ഷം രൂപ നേടാം! വേറെയുമുണ്ട് വാഗ്ദാനം

ന്യൂഡെല്‍ഹി: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ രാജ്യത്തുടനീളം വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഡെല്‍ഹിയിലെ ഒരു റെസ്റ്റോറന്റ് 56 വ്യത്യസ്ത തരം ഇനങ്ങളുമായി പ്രത്യേക ഭക്ഷണം വിളമ്പും. '56 ഇഞ്ച് മോദി ജി താലി' എന്നാണ് വിഭവത്തിന്റെ പേര്. ആളുകള്‍ക്ക് വെജ്, നോണ്‍ വെജ് ഓപ്ഷന്‍ ഉണ്ടായിരിക്കും. ഡെല്‍ഹിയിലെ കൊണാട് പ്ലേസില്‍ സ്ഥിതി ചെയ്യുന്ന ARDOR 2.0 റെസ്റ്റോറന്റാണ് ഈ സവിശേഷമായ ആശയവുമായി എത്തിയിരിക്കുന്നത്.
           
PM Modi Birthday | '56 ഇഞ്ച് മോദി ജി'; പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പ്രത്യേക ഭക്ഷണവുമായി ഒരു റെസ്റ്റോറന്റ്; 40 മിനിറ്റിനുള്ളില്‍ ഭക്ഷണം കഴിച്ചാല്‍ 8.50 ലക്ഷം രൂപ നേടാം! വേറെയുമുണ്ട് വാഗ്ദാനം

'പ്രധാനമന്ത്രി മോദിയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്, ജന്മദിനത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ മഹത്തായ ഭക്ഷണം പുറത്തിറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്, അതിന് ഞങ്ങള്‍ '56 ഇഞ്ച് മോദി ജി താലി' എന്ന് പേരിട്ടു', റെസ്റ്റോറന്റ് ഉടമ സുമിത് കല്‍റയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.

'പ്രധാനമന്ത്രി തന്നെ ഇവിടെ വന്ന് ഭക്ഷണം കഴിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് സാധ്യമല്ല, പക്ഷേ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇവിടെ വന്ന് ആസ്വദിക്കാം', ഉടമ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. ദമ്പതികളില്‍ ആരെങ്കിലും രണ്ടുപേര്‍ 40 മിനിറ്റിനുള്ളില്‍ പൂര്‍ണമായും കഴിച്ച് തീര്‍ത്താല്‍ അവര്‍ക്ക് 8.5 ലക്ഷം രൂപ സമ്മാനം നല്‍കും. കൂടാതെ, സെപ്റ്റംബര്‍ 17 മുതല്‍ 26 വരെ റെസ്റ്റോറന്റില്‍ വന്ന് ഈ ഭക്ഷണം കഴിക്കുന്നവര്‍ക്കോ, ഭാഗ്യശാലിയോ ദമ്പതികള്‍ക്കോ കേദാര്‍നാഥ് സന്ദര്‍ശിക്കാനുള്ള ടികറ്റും നല്‍കുമെന്ന് ഉടമ പറയുന്നു.

You Might Also Like:

Keywords: News, National, Top-Headlines, Narendra-Modi, Minister, PM-Modi-B'day, Birthday, Celebration, Food, Delhi-based restaurant to launch '56 inch Modi Ji' Thali on PM's birthday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL