city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍ക്കോട്ടേക്ക് കാല്പന്താരവങ്ങളുമായി ക്യാപ്റ്റനെത്തുന്നു; കേരളത്തിലെ ഒന്നാംകിട കളിക്കാര്‍ക്കൊപ്പം ജയസൂര്യ ബൂട്ടുകെട്ടും

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2018) ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രില്‍ 28 മുതല്‍ മെയ് 13 വരെ ദുര്‍ഗ ഹൈസ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന കെ സെവന്‍ സോക്കര്‍ സീസണ്‍ ടു ടൂര്‍ണമെന്റില്‍ പ്രശസ്ത സിനിമാ താരം ജയസൂര്യ ബൂട്ടുകെട്ടും.

29നാണ് ജയസൂര്യ കളിക്കുന്ന മണ്ണാര്‍ക്കാട് ലിന്‍ഷ മെഡിക്കല്‍സ് ടീം കളിക്കളത്തിലിറങ്ങുക. മൂന്ന് നൈജീരിയന്‍ താരങ്ങളുള്‍പ്പെടെ കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരെ അണിനിരത്തിയാണ് ജയസൂര്യയുടെ വരവ്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബോളറുമായിരുന്ന വി പി സത്യനെ 'ക്യാപ്റ്റന്‍' എന്ന സിനിമയിലൂടെ പുനരവതരിപ്പിച്ച് ഫുട്ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച ജയസൂര്യ ക്യാപ്റ്റന്‍ പുറത്തിറങ്ങിയതിന് ശേഷവും കളിക്കളത്തിലെ ആരവങ്ങളില്‍ തന്നെയാണ്.

കാസര്‍ക്കോട്ടേക്ക് കാല്പന്താരവങ്ങളുമായി ക്യാപ്റ്റനെത്തുന്നു; കേരളത്തിലെ ഒന്നാംകിട കളിക്കാര്‍ക്കൊപ്പം ജയസൂര്യ ബൂട്ടുകെട്ടും

പത്തു തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വി പി സത്യന്‍. കേരള ടീമിന്റെയും കേരള പോലീസ് ടീമിന്റെയും സുവര്‍ണ്ണകാലഘട്ടത്തിിലെ മി്ന്നും താരം. 1992ല്‍ കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച സത്യന്റെ ടീം 1993ലും സന്തോഷ് ട്രോഫി നിലനിര്‍ത്തിയിരുന്നു. ചെന്നൈയില്‍ ഇന്ത്യന്‍ ബാങ്കിന്റെ ഫുട്ബോള്‍ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ്ഡോഫീസില്‍ അസി. മാനേജരുമായിരിക്കെ കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് 41-ാം വയസില്‍ 2006 ജൂലായ് 18ന് ചെന്നൈ പല്ലാവരം റെയില്‍വേ സ്റ്റേഷനടുത്ത് തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രജേഷ്സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ വി പി സത്യനെ ജയസൂര്യയും, ഭാര്യ അനിതയെ അനുസിത്താരയും അവതരിപ്പിച്ചത് സമാനതകളില്ലാത്ത അഭിനയപാടവത്തിലൂടെയായിരുന്നു.

ഏപ്രില്‍ 28 മുതല്‍ മെയ് 13 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഷൂട്ടേഴ്സ് പടന്ന, എഫ്സി തൃക്കരിപ്പൂര്‍, ടോപ്പ്മോസ്റ്റ് തലശേരി, മെട്ടമ്മല്‍ ബ്രദേഴ്സ്, ഹിറ്റാച്ചി തൃക്കരിപ്പൂര്‍,മെട്ടമ്മല്‍ സുല്‍ഫെക്സ് മാട്രസ്, ഫിറ്റ്വെല്‍ കോഴിക്കോട്, അഭിലാഷ് എം സി കോഴിക്കോട്, ഗോള്‍ഡ്ഹില്‍ ഹദ്ദാദ്, ജനശക്തി കാറ്റാടി, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, ലക്കീസ് സ്ട്രോക്കര്‍ ആലുവ, അരയാല്‍ ബ്രദേഴ്സ് അതിഞ്ഞാല്‍, ഉഷ എം സി തൃശൂര്‍, പാര്‍ക്കോ അതിയാമ്പൂര്‍, ഉദയ അല്‍ഹിന്ദ് വളാഞ്ചേരി തുടങ്ങി കേരളാ സെവന്‍സ് ഫുട്‌ബോളിലെ കൊമ്പമാരാണ് മാറ്റുരക്കാനെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Kanhangad, news, Actor, Cinema, Sports, Football, Football tournament, Actor Jayasurya To Playing In Football Tournament In Kasasragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia