മേളത്തില്‍ കൊട്ടിക്കയറി കാക്കിക്കുള്ളിലെ കലാകാരന്‍; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന് ഇത് അസുലഭ നിമിഷം
Apr 27, 2018, 18:40 IST
പെരിയ: (www.kasargodvartha.com 27/04/2018) മേളത്തില്‍ കൊട്ടിക്കയറി പോലീസുദ്യോഗസ്ഥന്‍ ശ്രദ്ധേയനാവുന്നു. കാസര്‍കോട് പെരിയ സ്വദേശിയായ കണ്ണൂര്‍ ഇന്റലിജെന്‍സ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസാണ് കാക്കിക്കുള്ളിലെ കലാകാരന്‍. 12 വര്‍ഷം മുമ്പ് ഒരു യാത്രയ്ക്കിടയില്‍ യാദൃച്ഛികമായി കണ്ടുമുട്ടിയ വാദ്യകലാകാരനായ സുധാകരമാരാറാണ് ഉത്തംദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ കണ്ടുമുട്ടലില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പടര്‍ന്ന് പന്തലിച്ചു.
സുധാകര മാരാര്‍ പിന്നീട് വാദ്യകലാരംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാറുടെ സംഘത്തിലെ പ്രധാനിയായി മാറിയ അദ്ദേഹം നൂറുകണക്കിന് കുട്ടികളെ സൗജന്യമായി വാദ്യകല പഠിപ്പിച്ചു. അദ്ദേഹത്തിന്റെ അടുത്ത് വാദ്യകല അഭ്യസിപ്പിക്കാനായി മകന്‍ ശ്രാവണിനെ ഉത്തംദാസ് കൊണ്ടുപോയി. മകന്‍ പരിശീലിക്കുന്നത് കണ്ട് ഉത്തംദാസിനും വാദ്യകല പഠിക്കണമെന്ന മോഹമുദിച്ചു. രണ്ടാമതൊന്നാലോചിക്കാതെ സുഹൃത്തിനെ ഗുരുവായി വരിച്ച് പരിശീലനമാരംഭിച്ചു.
ആറു മാസത്തെ പരശീലനത്തില്‍ മേളത്തില്‍ ചെമ്പടതാളം അഭ്യസിച്ചു. പിന്നീട് പയ്യന്നൂരിലെ താമസസ്ഥലത്ത് വെച്ച് പരിശീലനം. വ്യാഴാഴ്ച പുല്ലൂര്‍ കേളോത്തെ ശ്രീ ഭദ്രകാളികാവിലെ പ്രതിഷ്ഠാദിന ഉത്സവത്തിന് ഗുരുവിനൊപ്പം മേളത്തില്‍ അരങ്ങേറ്റം കുറിക്കാനെത്തി. നാട്ടുകാരെയും വീട്ടുകാരെയും സാക്ഷിനിര്‍ത്തി ദേവിക്ക് മുന്നില്‍ കൊട്ടിയപ്പോള്‍ അത് ഉത്തംദാസിന്റെ ജീവിതത്തിലെ അസുലഭനിമിഷമായി മാറി.
കാസര്‍കോട് ജില്ലാ പോലീസുമായി സഹകരിച്ച്, കാസര്‍കോട് സിനിമാസ് ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി നിര്‍മിച്ച ജസ്റ്റ് എ മൊമന്റ് ഹ്രസ്വ ചിത്രത്തില്‍ സി ഐയായി വേഷമിട്ടിട്ടുണ്ട്. കേളോത്ത് കാവിലമ്മയെക്കുറിച്ചുള്ള രണ്ട് ഭക്തിഗാനങ്ങള്‍ എഴുതി ഈണം ചിട്ടപ്പെടുത്തി ആലപിച്ചിട്ടുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Periya, news, Police-officer, Entertainment, Arts, CI Uthamdas, Melam, Artist, Artist Inside The Police Uniform