city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ മനശാസ്ത്ര കോണ്‍ഫറന്‍സില്‍ ചേരൂരിലെ മുനാസ് ഇര്‍ശാദി പ്രബന്ധമവതരിപ്പിക്കും

ഉദുമ: (www.kasargodvartha.com 01.05.2016) ഇന്റര്‍നാഷണല്‍ എക്കോണമിക്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (ഐ ഇ ഡി ആര്‍ സി) മെയ് 15, 16 തീയ്യതികളില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട സമൂഹ വിദ്യാഭ്യാസ മനശാസ്ത്ര കോണ്‍ഫറന്‍സില്‍ മുനാസ് ഇര്‍ശാദി ചേരൂര്‍ പ്രബന്ധമവതരിപ്പിക്കും.

ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ഇ ഡി ആര്‍ സി, ഏഷ്യാ പസിഫികിലെ പ്രധാന സാമ്പത്തികോപദേശ സമിതിയാണ്. വര്‍ഷതോറും അന്തര്‍ദേശീയ തലത്തില്‍ വിവിധ രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന സെമിനാറില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ സാമ്പത്തിക ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ലോക സമ്പദ് ഘടനയിലെ അറബ് ഇസ്ലാമിക സംഭാവനകള്‍, പ്രതിസന്ധി മറികടക്കാനുളള വിദ്യാഭ്യാസ മനശാസ്‌ത്രോപാധികള്‍ എന്നീ വിഷയങ്ങളിലാണ് മുനാസ് ഇര്‍ശാദിയുടെ പ്രബന്ധാവതരണം.

ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മുനാസ് ഇര്‍ശാദി കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര കൂടുംബാസൂത്രണ സമ്മേളനത്തില്‍ ശിശുപരിപാലന മനശാസ്ത്രം ഖുര്‍ആനിലൂടെ എന്ന വിഷയത്തില്‍ പ്രബന്ധമതിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്‍ഡ് കണ്ടംപററി സ്റ്റഡിസില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ മുനാസ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണ വിഭാഗത്തിലെ പഠിതാവാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രമുഖ സിറിയന്‍ പണ്ഡിതനായ ശൈഖ് റമസാന്‍ ബൂത്വിയും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന മേഖലയിലെ സംഭാവനകളും എന്ന വിഷയത്തില്‍ മാസ്റ്റര്‍ തിസീസ് പൂര്‍ത്തിയാക്കിയ മുനാസ് ഇര്‍ശാദി ചേരൂര്‍ ദേശത്തില്‍ ഹൗസിലെ ആമിന യൂസുഫ് ദമ്പതികളുടെ മകനാണ്.

ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ മനശാസ്ത്ര കോണ്‍ഫറന്‍സില്‍ ചേരൂരിലെ മുനാസ് ഇര്‍ശാദി പ്രബന്ധമവതരിപ്പിക്കും


Keywords: Uduma, MIC, Dubai, Education, Chattanchal, Old Student, IEDRC, Munas Irshadi, Darul Hudha Islamic University, Scholar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia