city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍ ജില്ലാ കെ എം സി സി ടി ഉബൈദ് സ്മാരക പുരസ്‌കാരം റഹ് മാന്‍ തായലങ്ങാടിക്കും ഗംഗാധരന്‍ കൊവ്വലിനും

കാസര്‍കോട്: (www.kasargodvartha.com 12/09/2017) സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ- ജീവ കരുണ്യ - സേവന രംഗത്ത് മികവ് തെളിയിക്കുകയും നാടിന് മാതൃകയായി ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് ഖത്തര്‍ - കാസര്‍കോട് ജില്ലാ കെ എം സി സി നല്‍കിവരുന്ന ടി ഉബൈദ് സ്മാരക പുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റഹ് മാന്‍ തായലങ്ങാടിയെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തന്റേതായ രൂപം നല്‍കിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ജീവനക്കാരന്‍ ഗംഗാധരന്‍ കൊവ്വലിനെയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ ജില്ലാ കെ എം സി സി ടി ഉബൈദ് സ്മാരക പുരസ്‌കാരം റഹ് മാന്‍ തായലങ്ങാടിക്കും ഗംഗാധരന്‍ കൊവ്വലിനും

ഖത്തര്‍ - കേരള സംസ്ഥാന കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, സംസ്ഥാന ഉദേശക സമിതി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി, ജില്ലാ പ്രസിഡന്റ് എം ലുക്മാനുല്‍ ഹകീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, എം ടി പി മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍, എം ബി ബഷീര്‍, മഹ് മൂദ് മുട്ടം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഉത്തര മലബാറിന്റെ സാംസ്‌കാരിക രംഗം പ്രോജ്വലിപ്പിക്കുന്നതിലും എഴുത്തിലും ഭാഷണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും കാട്ടിയ മികവ് പരിഗണിച്ചാണ് റഹ് മാന്‍ തായലങ്ങാടിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മികച്ച പത്ര പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ റഹ് മാന്‍ തായലങ്ങാടി സി എച്ചിന്റെ സഞ്ചാര സാഹിത്യ ലോകം, പത്രക്കാര്‍ക്കെന്താ കൊമ്പുണ്ടോ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കോളമിസ്റ്റ് ആയും, അല്ലാതെയും നിരന്തരം എഴുതുന്ന റഹ് മാന്‍ തായലങ്ങാടി എഴുത്തിന്റെ കാര്യത്തില്‍ തന്റേതായ പ്രത്യേക ശൈലിക്ക് ഉടമയാണ്.

ആത്മാര്‍ത്ഥമായ സേവനത്തിലൂടെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാതൃകയായ ഗംഗാധരന്‍ കൊവ്വല്‍ മരണത്തില്‍ നിന്നും തിരിച്ചു അത്ഭുതകരമായി തിരിച്ചുവന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജന സേവകനാണ്. തനിക്കു ലഭിക്കുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം വെച്ച് തന്റെ കുടുംബത്തിനു വേണ്ടി ഒന്നും സമ്പാദിക്കാതെ, സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരുന്നും കൂടെ വരുന്നവര്‍ക്ക് ഭക്ഷണവും നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുകയാണ് ഗംഗാധരന്‍.

ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി ടി ഉബൈദിന്റെ പേരില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് മുന്‍ വര്‍ഷങ്ങളില്‍ മാപ്പിള കവി എ എം കല്‍പ്പറ്റ, ഡോ. എം ഡി ബല്ലാള്‍, സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഇബ്രാഹിം ബേവിഞ്ച, എ ജി സി ബഷീര്‍ എന്നിവര്‍ക്ക് ലഭിച്ചിരുന്നു. ഡിസംബറില്‍ കാസര്‍കോട്ട് നടക്കുന്ന ചടങ്ങില്‍ റഹ് മാന്‍ തായലങ്ങാടിക്കും ഗംഗാധരന്‍ കൊവ്വലിനും തുകയും ഫലകവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ മുസ്‌ലിം ലീഗിന്റെയും കെ എം സി സിയുടെയും സംസ്ഥാന - ജില്ലാ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തരും സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി, ജില്ലാ പ്രസിഡന്റ് എം ലുക്മാനുല്‍ ഹകീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Education, President, Secretary, Press meet,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia