city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കേന്ദ്രീയവിദ്യാലയങ്ങളിലെ ടോപ്പര്‍; ഫസീഹയുടെ വിജയത്തിന് തിളക്കമേറെ

കാസര്‍കോട്: (www.kasargodvartha.com 11/05/2019) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കാസര്‍കോട് കേന്ദ്രീയ വിദ്യാലയങ്ങളിലെ ടോപ്പറായി വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2വിലെ ഫസീഹ തഹിയ്യത്ത്. 96.4 ശതമാനം മാര്‍ക്കോടെ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയാണ് ഫസീഹ ഉന്നത വിജയം കരസ്ഥമാക്കിയത്.

പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ഫസീഹ കഴിവു തെളിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ കായിക മേളയില്‍ അണ്ടര്‍ 17 വിഭാഗം ബാഡ്മിന്റണില്‍ ഫസീഹ മല്‍സരിച്ചിരുന്നു. ചെമ്മനാട് സ്വദേശികളായ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫരീദിന്റെയും അധ്യാപികയായ തസ്‌നീമിന്റെയും മകളാണ്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കേന്ദ്രീയവിദ്യാലയങ്ങളിലെ ടോപ്പര്‍; ഫസീഹയുടെ വിജയത്തിന് തിളക്കമേറെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Education, Examination, Result, CBSE 10th Grade Examination; Faseeha Grab 1st Rank Among Kendriya Vidyalayas

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia