ലിംഗം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; മകളെ തള്ളിപ്പറഞ്ഞ് അമ്മ, ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും ആരോപണം
May 29, 2017, 06:55 IST
തിരുവനന്തപുരം: (www.kasargodvartha.com 29.05.2017) പീഡനശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്. പരാതിക്കാരിയായ യുവതിയെ തള്ളിപ്പറഞ്ഞ് മാതാവും സഹോദരനും രംഗത്തെത്തി. സ്വാമി മകളെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടില്ലെന്നും പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും ഇവര്‍ പറഞ്ഞു.
കാമുകനുമായുള്ള ബന്ധത്തില്‍നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു യുവതി സ്വാമിയുടെ ലിംഗം ഛേദിച്ചതെന്നാണ് വനിതാ കമ്മിഷനും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ മാതാവും സഹോദരനും വ്യക്തമാക്കിയത്. മകളെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. സ്വാമി പിണങ്ങരുതെന്നും തനിക്ക് സ്വാമിയോട് അകല്‍ച്ചയില്ലെന്നും പറഞ്ഞാണു പെണ്‍കുട്ടി സ്വാമിയെ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവം ദിവസം രാവിലെ പെണ്‍കുട്ടി സ്വാമിയോട് പിണങ്ങിയിരുന്നതിന് ക്ഷമ ചോദിച്ചതായും നല്ല സൗഹൃദത്തിലായിരുന്നെന്നും പരാതിയിലുണ്ട്. കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതാണു മകള്‍ക്കു സ്വാമിയോട് ശത്രുതയുണ്ടാകാന്‍ കാരണം.
സംഭവം ഉണ്ടായ ദിവസം രാവിലെ പത്ത് മണിക്ക് പുറത്തുപോയ മകള്‍ വൈകിട്ട് 6.30 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. പകല്‍ സമയം അവള്‍ കാമുകനൊപ്പമാണ് ചെലവിട്ടത്. അന്നു രാത്രിയില്‍ സ്വാമി ഹാളിലാണു കിടന്നിരുന്നത്. പാലും പഴങ്ങളും നല്‍കി താന്‍ മുറിയിലേക്കു പോയപ്പോഴാണ് ബഹളം കേട്ടത്. മകള്‍ പുറത്തേക്ക് ഓടുന്നതും സ്വാമി ജനനേന്ദ്രിയം അറ്റനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതുമാണ് കണ്ടെതെന്നു മാതാവ് നല്‍കിയ പരാതിയിലുണ്ട്. മകളുടെ മുറിയിലോ വീട്ടിന്റെ മറ്റേതിങ്കിലും ഭാഗത്തോ സ്വാമി പോയിട്ടില്ലെന്നും മാതാവ് പറയുന്നു.
മകളുടെ കാമുകന്‍ തങ്ങളുടെ പക്കല്‍ നിന്നും 6.6 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒമ്പത് ലക്ഷവും നല്‍കി. അതിനാല്‍ സംഭവത്തില്‍ കാമുകനും പങ്കുണ്ടെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് മകള്‍ ഓടിക്കയറിയത്. എന്നാല്‍ തങ്ങളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു സ്വാമി മകളെ ബലാത്സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയെന്നു മൊഴി നല്‍കണമെന്ന് നിര്‍ബന്ധിച്ചതായും സംസ്ഥാന പോലിസ് മേധാവിക്കും വനിതാ കമ്മിഷനും നല്‍കിയ പരാതിയില്‍ പറയുന്നു.
Related News: സ്വാമിയുടെ പാതി ലിംഗം പൂര്‍ണമായും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍; ഇനി ലൈംഗികാസക്തി ഉണ്ടാകില്ല, മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനമൊരുക്കും
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; 90 ശതമാനം മുറിഞ്ഞുതൂങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ചത് യുവതിയുടെ വീട്ടുകാര്‍, സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു, യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സാംസ്‌കാരിക കേരളം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, news, Top-Headlines, Police, complaint, Molestation-attempt, Injured, hospital, Love, Crime, Investigation, Twist in Swami case.