Arrested | പോത്തിന്റെ ഉപ്പിലിട്ട കുടലുമായി കടന്ന സംഘത്തിലെ മുഖ്യപ്രതിയെ അസമിൽ ചെന്ന് പിടികൂടി പൊലീസ്; 'വസ്തുക്കൾ തമിഴ് നാട് സ്വദേശികൾക്ക് മറിച്ചുവിറ്റു'
Sep 29, 2022, 10:29 IST
കാസര്‍കോട്: (www.kasargodvartha.com) 15 ലക്ഷം രൂപ വിലവരുന്ന ഉപ്പിലിട്ട കുടലുമായി കടന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. അസം സ്വദേശി ശഫീഖുൽ എന്ന സുഫൈജുൽ ഇസ്‌ലാമാണ് പിടിയിലായത്. നേരത്തെ അസം സ്വദേശികളായ സൈദുല്‍ (26), റോബിയന്‍ (22) എന്നിവരെ പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചൗക്കി മജലിലെ പോത്തിന്‍കുടല്‍ സംസ്‌കരണ യൂണിറ്റിന്റെ ഗോഡൗണില്‍ നിന്നാണ് പോത്തിന്‍കുടല്‍ കവര്‍ച ചെയ്തത്. പോത്തിൻ കുടൽ സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്.
സ്ഥാപനത്തിലെ തൊഴിലാളികളായ പ്രതികൾ ഇവിടെ നിന്ന് പോത്തിൻ കുടൽ മോഷ്ടിച്ച് തമിഴ് നാട് സ്വദേശികൾക്ക് മറിച്ച് വിറ്റ് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സ്ഥാപനത്തില്‍ നിന്നും കടത്തികൊണ്ട് പോയ മൂന്ന് സ്‌കൂടറുകളും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും കണ്ടെടുത്തിരുന്നു. അതിനിടെയിലാണ് നേരത്തെ രണ്ടുപേർ അറസ്റ്റിലായത്. ബാക്കി പ്രതികൾക്ക് വേണ്ടി ഊർജിത അന്വേഷണത്തിലായിരുന്നു പൊലീസ്.
കാസർകോട് എസ എച് ഒയുടെ നിർദേശ പ്രകാരം കാസർകോട് പൊലീസ് സ്റ്റേഷൻ എസ്ഐ മധുസൂദനൻ, എസ്സിപിഒ മാരായ ബാബുരാജ് മൗക്കോട്, ശ്രീജിത് കാവുങ്കാൽ, സിപിഒമാരായ ശ്രീജേഷ് അതിയാമ്പൂ൪, സുനിൽകുമാർ കരിവെള്ളൂ൪ എന്നിവരുടെ നേതൃത്വത്തിൽ അസമിലെ ബംഗ്ലാദേശ് അതിർത്തിയായ ദൂബ്രി ജില്ലയിലെ ബോഡോ തീവ്രവാദ മേഖലയായ ചാപ്പാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാഗൽകുട്ടി എന്ന വനാതി൪ത്തിയിലെ ഗ്രാമത്തിൽ നിന്നാണ് ശഫീഖുലിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ചാപ്പാർ പൊലീസിൻ്റെയും കേന്ദ്രസേനാ൦ഗവു൦ ചെറുവത്തൂർ കാരിയിൽ സ്വദേശിയുമായ രാജീവന്റെയു൦ സഹായം കേരള പൊലീസിന് ലഭിച്ചു.
Keywords: Kasa ragod, Kerala, News, Top-Headlines, Latest-News, Crime, Police, Arrest, Case, Accuse, Investigation, Theft case; one more arrested.
< !- START disable copy paste -->

You Might Also Like: