Join Whatsapp Group. Join now!
Aster MIMS 10/10/2023

Body Found | കാസർകോട്ട് പുഴയിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ തൂക്ക് പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി; പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കൾ

Missing youth's dead body Found, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com) കാസർകോട്ട് പുഴയിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം ബേഡകം മുനമ്പം തൂക്ക് പാലത്തിന് സമീപത്തു നിന്നും ബുധനാഴ്ച രാത്രിയോടെ കണ്ടെത്തി. ചേതനയറ്റ സുഹൃത്തുക്കളുടെ മൃതദേഹം കണ്ട് സുഹൃത്തുകളായ അഞ്ചു പേരും പൊട്ടിക്കരഞ്ഞു.
            
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Accidental-Death, Drown, Died, Accident, Missing youth's dead body Found.

ബുധനാഴ്ച രാത്രി വൈകി നടന്ന തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.
          
കൊല്ലം സ്വദേശി വിജിത്ത് (23)ന്റെ മൃതദേഹമാണ് രാത്രി 10 മണിയോടെ കണ്ടെത്തിയത്.തുടർന്ന് രാത്രി 11.30 മണിയോടെ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി രഞ്ജു (24) വിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കരിച്ചേരി പുഴയിലെ മുനമ്പം ഭാഗത്ത് വെച്ച് കുളിക്കാനിറങ്ങി നീന്തുന്നതിനിടെ രണ്ടു പേരും ഒഴുക്കില്‍പെട്ടത്.
             
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Accidental-Death, Drown, Died, Accident, Missing youth's dead body Found.

തുടര്‍ന്ന് പൊലീസും, അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരുന്നതിനിടെ രാത്രി പത്തോടെ പാലത്തിന് സമീപത്ത് നിന്നാണ് വിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.11.30 മണിയോടെ തൊട്ടടുത്ത് നിന്നും രഞ്ചുവിൻ്റെ മൃതദേഹവും കിട്ടി.

പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.പാലത്തിൻ്റെ ഷട്ടർ താഴ്ത്തിയത് മൂലം നാലാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞു വന്നിരുന്നു. അൽപ്പം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ ഷട്ടർ തുറക്കേണ്ടി വരുമായിരുന്നു.

ചെന്നൈയില്‍ രണ്ട് വര്‍ഷം മുമ്പ് വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ വീട്ടില്‍ വന്നതായിരുന്നു ഇവര്‍. തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്ദുള്‍ ഖാദര്‍ സിനാന്‍, പരവനടുക്കത്തെ വിഷ്ണു എന്നിവരും ഒപ്പമുണ്ടായിരുന്നു.

25ന് ടൂറിനായി വന്ന ഇവര്‍ സുഹൃത്തുക്കളുമൊത്ത് ഗോവയില്‍ പോയി ബുധനാഴ്ച റാണിപുരത്ത് എത്തി വൈകുന്നേരം മൂന്നു മണിയോടെയാണ് മുനമ്പത്തെ ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയത്. രാത്രി 7.10 നു ള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് തിരിച്ചു പോകാനിരുന്നതായിരുന്നു.

നാലു മണിയോടെ മുനമ്പം തൂക്ക് പാലത്തിനടുത്ത് എത്തിയ ഇവരില്‍ നാല് പേരാണ് നീന്തി കുളിക്കാനായി പുഴയിലിറങ്ങിയത്.

രഞ്ജുവും, വിജിത്തും, ശ്രീവിഷണുവും വിഷ്ണുവും കുളിച്ചുകൊണ്ടിരിക്കെ രഞ്ജുവും, വിജിത്തും ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

വിജിത്തിൻ്റെയും രഞ്ചുവിൻ്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടവിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കൾ കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Accidental-Death, Drown, Died, Accident, Missing youth's dead body Found.
< !- START disable copy paste -->

Post a Comment