അധ്യാപകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഒരു പ്രതി ഇപ്പോഴും ഒളിവില്‍
Mar 21, 2018, 16:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2018) അധ്യാപകനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നുപ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. അധ്യാപകനായ കയ്യൂര്‍ ആലന്തട്ടയിലെ രമേശനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ആലന്തട്ട സ്വദേശികളുമായ കെ ജയനീഷ്(27), സഹോദരന്‍ അരുണ്‍, കെ തമ്പാന്‍(51) എന്നിവരെയാണ് ഹൊസ്ഗുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്)കോടതി അന്വേഷണ ഉദ്യോഗസ്ഥനായ ചീമേനി എസ് ഐ ഇ എം രാജഗോപാലിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
സംഭവസമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുക്കുന്നതിനും നാലാംപ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് തെളിയിക്കുന്നതിനും ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി ചൊവ്വാഴ്ച വൈകുന്നേരം പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. മാര്‍ച്ച് 23 വരെയാണ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
ഈ കേസില്‍ മൊത്തം നാലുപ്രതികളാണുള്ളത്. മാര്‍ച്ച് 3നാണ് രമേശനെ നാലംഗസംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രമേശന്‍ മരണപ്പെടുകയായിരുന്നു. അതിര്‍ത്തി സംബന്ധമായ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണം. കേസിലെ ഒന്നും രണ്ടും പ്രതികളായ ജയനീഷിനെയും തമ്പാനെയുമാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. മൂന്നാംപ്രതി അരുണ്‍ പിന്നീട് പിടിയിലാവുകയായിരുന്നു. ഒളിവില്‍ കഴിയുന്ന നാലാംപ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Related News:
അധ്യാപകന്റെ കൊലപാതകം: അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റില്‍
തലയ്ക്കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപകന്‍ മരണത്തിന് കീഴടങ്ങി; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
തലയ്ക്കടിയേറ്റ് അധ്യാപകന് ഗുരുതരം; 4 പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Murder-case, Crime, Police, Custody, Court, Teacher murder case; 3 accused given to custody, one more accused out of police net.
< !- START disable copy paste -->