city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാരിദ്ര്യത്തെ തുടര്‍ന്ന് മോഷണത്തിനിറങ്ങി, പിന്നീട് കൊടുംകുറ്റവാളിയായി; റഫീഖ് കാലിയാ റഫീഖായത് ഇങ്ങനെ

മഞ്ചേശ്വരം: (www.kasargodvartha.com 15/02/2017) ഉപ്പള മണിമുണ്ടയിലെ തീരദേശ മേഖലയില്‍പെട്ട സാധാരണ കുടുംബത്തില്‍ ജനിച്ച റഫീഖ് എന്ന ചെറുപ്പക്കാരന്‍ കാലിയാ റഫീഖെന്ന ഗുണ്ടാതലവനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ലഭിച്ച റഫീഖ് ചെറിയ മോഷണങ്ങളിലൂടെയാണ് കൊടുംകുറ്റവാളിയിലേക്ക് എത്തിപ്പെട്ടത്. ദാരിദ്ര്യം തന്നെയായിരുന്നു റഫീഖിനെയും മോഷണത്തിലേക്ക് നയിച്ചത്.  www.kasargodvartha.com 16-ാം വയസില്‍ ഒരു കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ റഫീഖ് ജയിലിലായതോടെയാണ് റഫീഖിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. തുടക്കത്തില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായിരുന്നുവെങ്കിലും വലിയ ഗുണ്ടാതലവനായതോടെ സാധാരണക്കാരെ ഒന്നും ചെയ്തിരുന്നില്ല. സമ്പന്നര്‍ക്കും ഗുണ്ടാമാഫിയാ സംഘങ്ങളിലെ എതിര്‍ചേരികള്‍ക്കും മാത്രമായിരുന്നു കാലിയാ റഫീഖ് പേടി സ്വപ്‌നമായി മാറിയത്.  www.kasargodvartha.com

മണിമുണ്ടയിലെ കോസ്റ്റല്‍ പ്രദേശത്തു നിന്നും വന്‍ തോതില്‍ മണല്‍ കള്ളക്കടത്ത് നടന്നുവന്നിരുന്നു. തുടക്കത്തില്‍ മണല്‍ കടത്തിനും റഫീഖ് സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. പിന്നീട് ഈ ഭാഗത്ത് ആരു മണലെടുത്താലും തനിക്ക് ഒരു വിഹിതം കിട്ടണമെന്ന് റഫീഖ് ആവശ്യപ്പെടുകയും ഗുണ്ടാതലവനായി മാറുകയുമായിരുന്നു. തന്റെ പ്രവര്‍ത്തന മണ്ഡലം ഉപ്പള ടൗണിലേക്ക് മാറ്റിയതോടെ റബ്ബര്‍, കുരുമുളക്, കൊപ്ര, അടക്ക തുടങ്ങിയ മലഞ്ചരക്കുകള്‍ കൊണ്ടുപോകുന്ന അന്തര്‍ സംസ്ഥാന വാഹന ഡ്രൈവര്‍മാരില്‍ നിന്നും ഹഫ്ത പിരിവും തുടങ്ങി. തുടക്കത്തില്‍ ചെറിയ കേസുകളില്‍ പ്രതിയായ റഫീഖ് പല ജയിലുകളിലും കയറിയിറങ്ങുകയും പല കൊടുംകുറ്റവാളികളുമായി സമ്പര്‍ക്കം ഉണ്ടാക്കുകയും ചെയ്തതോടെ അന്തര്‍ സംസ്ഥാന ബന്ധമുള്ള വലിയ ഗുണ്ടാതലവനായി മാറുകയായിരുന്നു 38 കാരനായ കാലിയാ റഫീഖ്.   www.kasargodvartha.com

ഇതിനകം രണ്ട് കൊലക്കേസടക്കം 30 ലധികം കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖെന്നാണ് കാസര്‍കോട് പോലീസിന്റെ ക്രൈംറെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകള്‍. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഗോവയിലും റഫീഖിനെതിരെ കേസുകളുടെ കണക്കുകള്‍ വേറെയുമുണ്ട്. ഉപ്പള കേന്ദ്രീകരിച്ച് പ്രത്യേക ക്വട്ടേഷന്‍ സംഘത്തെ തന്നെ റഫീഖ് വളര്‍ത്തിയെടുത്തു. ഉപ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങളെയെല്ലാം ഇവിടെ നിന്നും ആട്ടിപ്പായിച്ചതോടെ റഫീഖ് ഇവിടെ മുടിചൂടാമന്നനായി വാഴുകയായിരുന്നു. റഫീഖിന്റെ വളര്‍ച്ച പലപ്പോഴും എതിര്‍ചേരികള്‍ക്ക് അത്രരസിക്കുന്നതായിരുന്നില്ല. റഫീഖിനെ ഒളിഞ്ഞും തെളിഞ്ഞും തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെല്ലാം അതിന്റെ തിരിച്ചടി റഫീഖ് നല്‍കിക്കൊണ്ടിരുന്നു.   www.kasargodvartha.com

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന കാലിയാ റഫീഖ് കഴിഞ്ഞ ഒക്‌ടോബറിലാണ് പുറത്തിറങ്ങിയത്. കവര്‍ച്ച, മയക്കു മരുന്നു കടത്തല്‍, മണല്‍ മാഫിയ, ക്വട്ടേഷന്‍ തുടങ്ങിയവയില്‍ കര്‍ണാടകത്തിലെ ബംഗളൂരു, ഷിമോഗ, ഉഡുപ്പി, മംഗളൂരു, വിട്‌ള എന്നിവിടങ്ങളിലും റഫീഖിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായും പോലീസ് വ്യക്തമാക്കുന്നു. 1994 ല്‍ കേരളത്തില്‍ ചാരായ നിരോധനം വന്നതോടെ കാലിയാ റഫീഖും സംഘവും കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ പാക്കറ്റ് ചാരായം കടത്തിവന്നിരുന്നു. മൂലവെട്ടി എന്ന പേരില്‍ ഉത്തരകേരളത്തിലെ മദ്യപന്മാര്‍ വിളിച്ചു പോന്ന പാക്കറ്റ് ചാരായം കടത്തിയാണ് റഫീഖ് തന്റെ സാമ്രാജ്യം വിപുലമാക്കിയത്.  www.kasargodvartha.com അതിനു പുറമേ നികുതി വെട്ടിച്ച് കോഴിക്കടത്തും മണല്‍ കടത്തും കാലിയാ റഫീഖിന്റെ തണലില്‍ സുഗമമായി നടന്നുവന്നിരുന്നു. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടക്കാനുള്ള 28 ഊടുവഴികള്‍ റഫീഖിന് മന: പാഠമാണ്. എന്തും കടത്തിക്കൊണ്ടു വരാനുള്ള തന്റേടവും ശക്തരായ അണികളും ഉള്ളതിനാല്‍ കാലിയാ റഫീഖ് ഉന്നതങ്ങളിലേക്ക് പടവു കയറി. അതോടൊപ്പം മംഗളൂരുവിലെയും, ബംഗളൂരുവിലെയും അധോലോക സംഘവുമായുള്ള റഫീഖിന്റെ ബന്ധം കേരളത്തിന്റെ അതിര്‍ത്തി മേഖലയായ മഞ്ചേശ്വരത്തും സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞു.

ഹഫ്ത പിരിവില്‍ അഗ്രഗണ്യനാണ് റഫീഖ്. ഉപ്പളയിലെ പ്രമുഖ ബിസിനസുകാരും ഫഌറ്റ് നിര്‍മാതാക്കളും ഹഫ്ത കൊടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു. സാധാരണക്കാരില്‍ റഫീഖിനുണ്ടായിരുന്ന സ്വാധീനം കാരണം പലപ്പോഴും കാലിയാ റഫീഖിനെ പിടിക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ പോലീസ് പട ഇറങ്ങിയിട്ടും പലപ്പോഴും കഴിഞ്ഞിരുന്നില്ല.  www.kasargodvartha.com


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia