യുവാവിനെ കടയില്‍ കയറി വെട്ടിയ കേസില്‍ 6 പേര്‍ അറസ്റ്റില്‍; രണ്ട് ബൈക്കുകള്‍ കസ്റ്റഡിയില്‍, വാളുകള്‍ കണ്ടെടുത്തു
Jun 28, 2018, 11:44 IST
കുമ്പള: (www.kasargodvartha.com 28.06.2018) യുവാവിനെ കടയില്‍ കയറി വെട്ടിയ കേസില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ അക്രമത്തിനുപയോഗിച്ച രണ്ട് വാളുകളും കണ്ടെടുത്തു. സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനെ (31) വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ കുതിരപ്പാടിയിലെ മഹേഷ് (25), മഹേഷ് കിരണ്‍ (23), നീര്‍ച്ചാലിലെ അരുണ്‍ കുമാര്‍ (24), കുതിരപ്പാടിയിലെ സത്യരാജ് (24), അജിത് കുമാര്‍ (24), മായിപ്പാടിയിലെ ഹരിപ്രസാദ് ഷെട്ടി (28) എന്നിവരെയാണ് കുമ്പള സിഐ പ്രേംസദന്‍, എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ബുധനാഴ്ച അനന്ദപുരം പഴയ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് ആരിഫിനെ (31) ബൈക്കുകളിലായെത്തിയ സംഘം കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചത്. എസ് ഐമാരായ ജയരാജ്, ഗോപാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാല്‍, രാജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Bike, Police, arrest, Crime, Stabbed, Attack, Seethangoli, Stabbing case; 6 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Bike, Police, arrest, Crime, Stabbed, Attack, Seethangoli, Stabbing case; 6 arrested
< !- START disable copy paste -->